Flash News
സംഘ്പരിവാറിനേയും ആര്‍‌എസ്‌എസ്സിനേയും പിന്തുടര്‍ന്ന് കോണ്‍ഗ്രസും ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിച്ചിട്ടേ മടങ്ങൂ എന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും   ****    കറുത്ത കൊടി കാണുമ്പോള്‍ വിരണ്ടോടാന്‍ ഞാന്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല മന്ത്രിയായത്, എകെജി സെന്ററില്‍ നിന്നാണ്; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍   ****    വിദേശരാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയകള്‍ വഴി ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു   ****    ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രംഗീലയിലൂടെ ബോളിവുഡ് തരംഗം സണ്ണി ലിയോണ്‍   ****   

നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളടക്കം പത്ത് പേരെ പോലീസ് അറസ്റ്റു ചെയ്തു; പോലീസിനെ വെട്ടിച്ച് അയ്യപ്പ ഭക്തരുടെ വേഷത്തില്‍ എത്തിയെന്ന് പോലീസ്

October 20, 2018

newsrupt2018-102600b264-b330-4161-b782-9088ee7b32e0f7d55d37_fa13_4661_bd4a_4f364aced80aനിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. എ.എന്‍.രാധാകൃഷ്ണന്‍, ജെ.ആര്‍.പത്മകുമാര്‍ ഉള്‍പ്പെടെ പത്ത് പേരാണ് അറസ്റ്റിലായത്.

പൊലീസിന്‍റെ കണ്ണില്‍പ്പെടാതെയാണ് ഇവര്‍‌ നിലയ്ക്കലില്‍ എത്തിയതും മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രവാക്ക്യം മുഴക്കിയതും. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യാതൊരു സൂചനയും നല്‍കാതെ ആയിരുന്നു ബിജെപി നേതാക്കള്‍ ഇവിടെ എത്തിയത്.

സര്‍ക്കാരിന്റെ നിലപാടിനോടുള്ള പ്രതിഷേധാര്‍ഹമായാണ് തങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചത് എന്നും ഇരുവരും പറ‍ഞ്ഞു. അയ്യപ്പഭക്തന്മാരുടെ വേഷത്തിലായിരുന്നു ഇവര്‍‌ എത്തിയത്. നിയമം പരസ്യമായി ലംഘിച്ചുകൊണ്ടുളള പ്രതിഷേധമാണിതെന്നും എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു.

പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടിയിരുന്നു. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്ന നിലയ്ക്കലില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു സംഭവം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top