Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

ഉമ്മന്‍‌ചാണ്ടി പ്രകൃതിവിരുദ്ധ പീഡനം നടത്തി; കെ.സി. വേണുഗോപാല്‍ ബലാത്സംഗം ചെയ്തു; സരിതാ നായര്‍ വീണ്ടും സജീവമാകുന്നു

October 20, 2018

SARITAതിരുവനന്തപുരം: ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം സരിതാ നായര്‍ വീണ്ടും സജീവമാകുന്നു. ഇത്തവണ പീഡനക്കേസുമായാണ് രംഗത്തു വന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നും കെ.സി. വേണുഗോപാല്‍ എം.പി. ബലാത്സംഗം ചെയ്തുവെന്നുമാണ് സരിതയുടെ പരാതി. പരാതിയനുസരിച്ച് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിന് സരിതാ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിേര സരിതാ നായര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാനാകില്ലെന്ന നിയമോപദേശമാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. പരാതി വെവ്വേറെ വേണമെന്നും, ഒറ്റ പരാതിയില്‍ പലര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്നായിരുന്നു രാജേഷ് ദിവാന്‍, ദിനേന്ദ്ര കശ്യപ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘത്തിന്റെ അന്നത്തെ നിലപാട്. ഇതേത്തുടര്‍ന്നാണ് സരിത ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ പ്രത്യേകം പരാതി നല്‍കിയത്.

എഡിജിപി അനില്‍ കാന്തിനു നല്‍കിയ ഈ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ സിപി‌എം സരിതയെ തുറുപ്പുചീട്ടാക്കി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top