Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

പ്രളയദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് എം.എല്‍.എ.മാര്‍ക്ക് വിദേശ യാത്രക്ക് പ്രധാനമന്ത്രി ആദ്യം അനുമതി നല്‍കി; മന്ത്രിമാരുടെ ലിസ്റ്റ് കൊടുത്തപ്പോള്‍ വാക്കു മാറ്റി അനുമതി നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി

October 20, 2018

newsrupt2018-104cfc5a05-ec9d-4cf8-a4ce-086342bc7ca0pinarayiപ്രളയദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് എം.എല്‍.എ.മാര്‍ക്ക് വിദേശ യാത്രക്ക് പ്രധാനമന്ത്രി ആദ്യം അനുമതി നല്‍കിയെങ്കിലും മന്ത്രിമാരുടെ ലിസ്റ്റ് കൊടുത്തപ്പോള്‍ വാക്കു മാറ്റി അനുമതി നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരിട്ട് കണ്ടപ്പോള്‍ അനുമതി നല്‍കിയ പ്രധാനമന്ത്രി മന്ത്രിമാരുടെ പട്ടിക ആവശ്യപ്പെട്ടു. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചു. യുഎഇ സന്ദര്‍ശനത്തിനിടെ ദുബായില്‍ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

വിദേശ രാജ്യങ്ങളുടെ സഹായം തേടുന്നതിനോട് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പാണ്. എന്നാല്‍ പ്രവാസി മലയാളികളുടെ സഹായം തേടുന്നതിനോട് പ്രധാനമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും പിണറായി സൂചിപ്പിച്ചു.കേന്ദ്ര സര്‍ക്കാര്‍ വിദേശസഹായം നിഷേധിച്ചതിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ദുരന്തം സംഭവിച്ചാല്‍ വിദേശരാജ്യങ്ങള്‍ സ്വയമേവ നല്‍കുന്ന സഹായം സ്വീകരിക്കാമെന്നത് ഇന്ത്യയ്ക്ക് മൊത്തം ബാധകമായ എഴുതപ്പെട്ട ചട്ടമാണ്. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ ആ അനുമതി നിഷേധിക്കപ്പെട്ടു. ഇതോടെ സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങള്‍ സഹതാപത്തോടെ മൗനം പാലിച്ചു. കേരളത്തിന് വലിയ തുക നഷ്ടപ്പെട്ടു.

അബുദാബിയിലെ ലുലു ഗ്രൂപ്പ് തൊഴിലാളികള്‍ സമാഹരിച്ച 10 കോടി രൂപ മുഖ്യമ ന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. യുഎഇയിലെ മറ്റ് കൂട്ടായ്മകളില്‍ നിന്നും ഇത്തരം സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിയാത്തവര്‍ ഒരാഴ്ച്ചത്തെയെങ്കിലും നല്‍കാന്‍ ശ്രമിക്കണമെന്ന് പിണറായി അഭ്യാര്‍ത്ഥിച്ചു. നവകേരള നിര്‍മ്മാണത്തിനുള്ള ധനവിനിയോഗം സുതാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രവാസി മലയാളികള്‍ക്ക് ഉറപ്പു നല്‍കി.

നിങ്ങള്‍ക്ക് ഒരു പ്രത്യേക വീടോ, ഗ്രാമമോ, ആശുപത്രിയോ, പ്രാഥമിക ആരോഗ്യകേന്ദ്രമോ, സ്‌കൂളോ കൂട്ടം ചേര്‍ന്നുള്ള ധനശേഖരണത്തിലൂടെ സഹായത്തിനായി തെരഞ്ഞെടുക്കാം. പണം നല്‍കുന്നവര്‍ക്ക് ദൃശ്യമായ തെളിവുകള്‍ ഉള്‍പ്പടെ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. പൊതുജനം അത് പരിശോധിക്കും.

ധനസമാഹരണത്തിന്റെ നേട്ടം എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീടുകളിലെത്തിക്കാനാണെന്നും മറ്റുമാണ് കുപ്രചരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയദുരിതാശ്വാസഫണ്ടിന് വേണ്ടിയുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി യാത്ര തിരിച്ചപ്പോള്‍ തന്നെ അധിക്ഷേപവുമായി ഒരു വിഭാഗമാളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പേജില്‍ ‘ഭിക്ഷക്കാരനായ പിണറായിക്ക് പത്ത് പൈസ പോലും കൊടുക്കരുത്’ എന്നതുള്‍പ്പെടെ നിരവധി കമന്റുകളാണ് ബിജെപി-സംഘ്പരിവാര്‍ അനുകൂലികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top