Flash News

വഴിയോര കച്ചവട ക്ഷേമ സമിതി (FlTU) അവകാശ സംരക്ഷണ ജാഥ

October 20, 2018 , റബീ ഹുസ്സൈന്‍ തങ്ങള്‍

IMG-20181019-WA0037

വഴിയോര കച്ചവട ക്ഷേമ സമിതി (FlTU) അവകാശ സംരക്ഷണ ജാഥ വഴിയോര കച്ചവട ക്ഷേമ സമിതി (FlTU) സംസ്ഥാന പ്രസിഡണ്ട് പരമാനന്ദ മങ്കട ജാഥ ക്യാപ്റ്റന്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിംകുട്ടി മംഗലത്തിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: വഴിയോര കച്ചവട ക്ഷേമ സമിതി (FlTU) അവകാശ സംരക്ഷണ ജാഥ വഴിയോര കച്ചവട ക്ഷേമ സമിതി (FlTU) സംസ്ഥാന പ്രസിഡണ്ട് പരമാനന്ദ മങ്കട ജാഥ ക്യാപ്റ്റന്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിംകുട്ടി മംഗലത്തിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

2014-ല്‍ പാര്‍ലമെന്റ് പാസാക്കിയ വഴിയോര കച്ചവട സംരക്ഷണ നിയമം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പിലാക്കുക. ദേശീയപാത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ പകപോക്കല്‍ നടപടി അവസാനിപ്പിക്കുക. വഴിയോര കച്ചവടക്കാര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രണ്ട് ദിവസങ്ങളിലായി ജാഥ നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിലായി കൃഷ്ണന്‍ കുനിയില്‍, ആരിഫ് ചുണ്ടയില്‍, സി കെ അഹമ്മദ് അനീസ്, ഹബീബ് റഹ്മാന്‍ പൂക്കോട്ടൂര്‍, അബ്ദുറഹ്മാന്‍ കൊണ്ടോട്ടി, സദ്റുദ്ദീന്‍ മലപ്പുറം, നൗഷാദ് ചുള്ളിയില്‍, ഹമീദ് നിലമ്പൂര്‍, റസാഖ് കൊണ്ടോട്ടി, കളത്തിങ്ങല്‍ കുഞ്ഞുമുഹമ്മദ്, അലവി വേങ്ങര, പരീത് കുട്ടി വേങ്ങര, മരക്കാര്‍ പാണക്കാട്, സിഎച്ച് സലാം, ശിഹാബ് എടക്കര, നൗഷാദ് നിലമ്പൂര്‍, മുജീബ് നാരോക്കാവ് എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top