Flash News

വഴിയോര കച്ചവട നിയമം നടപ്പിലാക്കണം: ജോസഫ് ജോണ്‍

October 20, 2018 , റബീ ഹുസ്സൈന്‍ തങ്ങള്‍

IMG-20181020-WA0106

വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡന്റ് നയിക്കുന്ന അവകാശ സംരക്ഷണ ജാഥ സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു

വേങ്ങര: 2014-ല്‍ പാര്‍ലിമെന്റ് പാസാക്കിയ വഴിയോര കച്ചവട നിയമം ഉടന്‍ നടപ്പിലാക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ജോണ്‍ പറഞ്ഞു. വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡന്റ് നയിക്കുന്ന അവകാശ സംരക്ഷണ ജാഥ സമാപന സമ്മേളനം ഉദഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേങ്ങര, തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, നരിപ്പറമ്പ്, പൊന്നാനി, ചങ്ങരംകുളം, വളാഞ്ചേരി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ ഗണേഷ് വടേരി, ആരിഫ് ചുണ്ടയില്‍, അശറഫ് വൈലത്തൂര്‍, സി.കെ അഹമ്മദ് അനീസ്, അമീര്‍ താനൂര്‍, അന്‍വര്‍ നെന്മിനി, സീനത്ത് കോക്കൂര്‍, ഹബീബുറഹ്മാന്‍ പൂക്കോട്ടൂര്‍, അനീസ് എടയൂര്‍, വഹാബ് വെട്ടം, തൗഫീഖ് വളാഞ്ചേരി, ഹംസ വെന്നിയൂര്‍, അലവി വേങ്ങര, ലത്തീഫ് പറമ്പില്‍, ഹുസൈന്‍ താനൂര്‍, മജീബ് കോളാളമ്പ്, നാസര്‍ പൊന്നാനി, മജീദ് മാടമ്പാട്ട്, ഇബ്രാഹിംകുട്ടി പൊന്നാനി, മൂസ ചൂനൂര്‍ എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top