Flash News

ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ ലോക ഭക്ഷ്യദിനവും ദാരിദ്ര നിര്‍മ്മാജന ദിനവും ആഘോഷിച്ചു

October 21, 2018 , അഫ്സല്‍ കിളയില്‍

WORLD FOOD DAY @ TALENT 2ദോഹ : ലോക ഭക്ഷ്യദിനവും ദാരിദ്ര നിര്‍മ്മാജന ദിനവും ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു.

സന്ദേശപ്രധാനമായ പ്ലക്കാര്‍ഡുകളുമായി മോണിംഗ് അസംബ്ലിയില്‍ അണിനിരന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യദിനത്തിന്റെ പ്രധാന്യം അടയാളപ്പെടുത്തുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുണക്കേണ്ടതിന്റെ ആവശ്യകതയും ഉത്‌ബോദിപ്പിച്ചു. ജൈവകൃഷി, ഹെല്‍ത്തി ഫുഡ് എന്നിവയെ കേന്ദ്രീകരിച്ചുള്ള പ്രദര്‍ശനം ഭക്ഷ്യദിനത്തിന് മാറ്റു കൂട്ടി. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.

ടാലന്റ് പബ്ലിക് സ്‌ക്കൂളിന് നേതൃത്വം നല്‍കുന്ന നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക്, മാനേജര്‍ യാസര്‍ കരുവാട്ടില്‍, സ്‌ക്കൂള്‍ കോര്‍ഡിനേറ്ററര്‍ എസ്. എം. അബ്ദുല്ല, മോണിംഗ് മദ്രസ പ്രധാനാധ്യാപകന്‍ കെ. ജാബിര്‍, അക്കാദമിക് കോര്‍ഡിനേറ്റര്‍ ഫര്‍സാന തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

WORLD FOOD DAY @ TALENT


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top