Flash News

ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍‌ചാണ്ടി പീഡിപ്പിച്ചു; റോസ് ഹൗസില്‍ വെച്ച് വേണുഗോപാല്‍ ബലാത്സംഗം ചെയ്തു; സരിതാ നായരുടെ പരാതി; ശബരിമല പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സരിതയെ ഉപയോഗിക്കുകയാണെന്ന് ഉമ്മന്‍‌ചാണ്ടി

October 21, 2018

KCതിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വെച്ച് 2012-ല്‍ ഉമ്മന്‍‌ചാണ്ടി പീഡിപ്പിച്ചുവെന്നും, റോസ് ഹൗസില്‍ വെച്ച് കെ.സി. വേണുഗോപാല്‍ ബലാത്സംഗം ചെയ്തുവെന്നുമുള്ള സരിതാ നായരുടെ മൊഴിയടങ്ങുന്ന എഫ്.ഐ.ആര്‍. പുറത്ത്. 2012ലെ ഹര്‍ത്താല്‍ ദിനത്തിലാണ് പീഡിപ്പിച്ചതെന്നും പരാമര്‍ശമുണ്ട്. കെ.സി.വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വെച്ചാണെന്നും മൊഴിയില്‍ പറയുന്നു. മന്ത്രിയായിരുന്ന എ.പി.അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായിരുന്നു റോസ് ഹൗസ്. ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്. സോളാര്‍ കമ്പനിയുടെ പദ്ധതിക്ക് അംഗീകാരം കിട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും സരിത മൊഴി നല്‍കി. കേസില്‍ സരിതയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തും.

സോളാർ കമ്മീഷന് മുന്നിലും മാധ്യമങ്ങളോടും പണ്ട് സരിത നടത്തിയവെളിപ്പെടുത്തൽ തന്നെയാണ് ഇപ്പോൾ പുതിയ പരാതിയിലുമുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം പല മന്ത്രിമാരും തന്നെ പീഡിപ്പിച്ചു. ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഔദ്യോഗികവസതിയിൽ വച്ചാണെന്നും സരിതയുടെ പരാതിയിലുണ്ട്.

2012 ൽ ഒരു ഹർത്താൽ ദിനത്തിലാണ് ഉമ്മൻചാണ്ടി തന്നെ ഉപദ്രവിച്ചത്. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു സംഭവം. ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

മറ്റൊരു പരാതി മുൻ എംപി കെ.സി.വേണുഗോപാലിനെതിരെയാണ്. മുൻമന്ത്രി എ.പി.അനിൽകുമാറിന്റെ വസതിയായ റോസ് ഹൗസിൽ വച്ചാണ് ബലാത്സംഗം ചെയ്തത്. ആലപ്പുഴയിൽ വച്ച് കെ.സി.വേണുഗോപാൽ തന്നെ കടന്നുപിടിയ്ക്കാൻ ശ്രമിച്ചെന്നും സരിത മൊഴി നൽകിയതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഔദ്യോഗിക വസതികളിൽ വച്ചാണ് പീഡനങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും. യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് മന്ത്രിമാർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പുതിയ കേസുകൾ വന്നേയ്ക്കുമെന്നും സൂചനയുണ്ട്.

എന്നാല്‍ ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടും. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സരിത എസ്.നായരുടെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. കേസിനെ യുഡിഎഫ് രാഷ്ട്രീയപരമായി നേരിടും. രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബെന്നി ബെഹനാന്‍ കൊച്ചിയില്‍ പ്രതികരിച്ചു.

ശബരിമല, പ്രളയം ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ആസൂത്രിത നീക്കമാണിതെന്നും ബെന്നി ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top