Flash News

ഹിന്ദു വിശ്വാസത്തെ തകര്‍ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; സനാതന ധര്‍മ്മം പാലിക്കുക എന്നതാണ് അയ്യപ്പെന്റെ ദൗത്യം: ഒ. രാജഗോപാല്‍

October 21, 2018

o rajagopal 1_1തിരുവനന്തപുരം: ഹിന്ദു വിശ്വാസത്തെ തകര്‍ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഹൈന്ദവരല്ലാത്ത ഉദ്യോഗസ്ഥരെ ശബരിമലയില്‍ കൃത്യനിര്‍‌വ്വഹണത്തിന് നിയോഗിച്ചത് അതിനുദാഹരണമാണെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. ഹൈന്ദവരല്ലാത്ത ഉദ്യോഗസ്ഥര്‍ വിശ്വാസികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള സര്‍ക്കാര്‍ ഹിന്ദു ധര്‍മത്തിനെതിരെ പ്രത്യേക വിരോധം വെച്ചു പുലര്‍ത്തുകയാണെന്നും രാജഗോപാല്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ക്കു മുന്നില്‍ ബിജെപി നടത്തുന്ന നാമജപപ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതനധര്‍മം പരിപാലിക്കുക എന്നതാണ് അയ്യപ്പന്റെ ദൗത്യം. എന്നാല്‍ അതിനെതിരെയാണ് ഇടതതു സര്‍ക്കാരിന്റെ നീക്കം.മതം മയക്കുമരുന്നാണെന്ന മാര്‍ക്‌സിയന്‍ നയമാണ് ഇടതു സര്‍ക്കാരിനുള്ളത്. ഹിന്ദു ജനതയുടെ വിശ്വാസത്തെ പരസ്യമായി എതിര്‍ക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അയ്യപ്പധര്‍മത്തിനെതിരായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏകാധിപത്യ സ്റ്റാലിന്‍ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തികച്ചും ജനാധിപത്യലംഘനമാണ് ശബരിമലവിഷയത്തില്‍ നടക്കുന്നതെന്നും ഇതിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കുമെന്നും ഹിന്ദുക്കളുടെ വിശ്വാസ അവകാശം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പവിശ്വാസമില്ലാത്ത സ്ത്രീകള്‍ക്ക് മലചവിട്ടാനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top