Flash News
ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****    ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി   ****   

യുവേഫ ചാമ്പ്യന്‍സ് ലീഗ്; തകര്‍പ്പന്‍ പ്രകടനത്തിനായി റൊണാള്‍ഡൊ എത്തുന്നു

October 23, 2018

ronaoയുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ എത്തുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനെ നേരിടുമ്പോള്‍, റയല്‍ മാഡ്രിഡ്, റോമ, ബയേണ്‍ മ്യൂണിക്ക് ടീമുകളും വിജയം ലക്ഷ്യമിട്ട് ബൂട്ടുകെട്ടും. 2009ല്‍ യുണൈറ്റഡിന് വിട്ടതിന് ശേഷം റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തുന്നത് ഇത് രണ്ടാംതവണയാണ്. മാഞ്ച്‌സറ്റര്‍ യുണൈറ്റഡിന്റെ തട്ടകത്തില്‍ യുവന്റസ് ഇന്നിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ ആയിരിക്കും. മാന്‍സുകിച്, ഡിബാല, മറ്റിയൂഡി എന്നിവരുടെ പിന്തുണയോടെ എത്തുന്ന റൊണാള്‍ഡോ തന്നെയായിരിക്കും യുണൈറ്റഡിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ഇന്നത്തെ പോരാട്ടം ഗ്രൂപ്പ് ജിയില്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനും നിര്‍ണായകമാണ്. വിക്ടോറിയ പ്ലസാനാണ് എതിരാളി. ലാ ലീഗയില്‍ തപ്പിത്തടയുന്ന റയലിന് ഇന്നും തിരിച്ചടിയേറ്റാല്‍ കോച്ച് യൂലന്‍ ലോപെട്ടോഗിയുടെ കാര്യം പരിതാപകരമാവും. കോച്ചിനെ മാറ്റണമെന്ന ആവശ്യം ഇതിനോടകം തന്നെ ശക്തമായിക്കഴിഞ്ഞു.

മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക് എഇകെ ഏതന്‍സിനെയും പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ഷക്താര്‍ ഡോണസ്‌കിനെയും എസ് റോമ, സി എസ് കെഎ മോസ്‌കോയെയും അയാക്‌സ് ബെന്‍ഫിക്കയെയും വലന്‍സിയ യംഗ് ബോയ്‌സിനെയും നേരിടും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top