Flash News

ശബരിമല കലാപഭൂമിയാക്കാന്‍ സംഘ്പരിവാര്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി; ഇരുമുടിക്കെട്ടുമായി ക്രിമിനലുകളെ അയച്ചത് ആര്‍‌എസ്‌എസ്; ആര്‍ക്കും ദര്‍ശനത്തിന് എത്താവുന്ന രീതിയില്‍ ശബരിമലയെ മാറ്റുമെന്ന്

October 23, 2018 , .

newsrupt2018-10a3f95a74-6b65-4b0d-8aaa-0a7d2f78988792c45c76_d60d_4c1d_a97b_58181fd0db8dശബരിമലയെ കലാപഭൂമിയാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുമുടിക്കെട്ടുമായി ഒരു കൂട്ടം ക്രിമിനലുകളെ ശബരിമലയിലേക്ക് അയച്ചത് ആര്‍‌എസ്‌എസിന്റെ ഗൂഢ തന്ത്രമായിരുന്നു. ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കാനുളള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ കടന്നു കയറി കലാപം സൃഷ്ടിക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്. വോയ്‌സ് മെസേജുകള് തെളിയിക്കുന്നത് അതാണ്. ഭക്തിയുടെ പേര് പറഞ്ഞ് അക്രമികളുടെ കേന്ദ്രമാക്കുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളെയും ലംഘിച്ച് സംഘ്പരിവാര്‍ നിയമം കൈയ്യിലെടുത്തു. യുവതികളെയും സാധാരണ ഭക്തരെയും തടഞ്ഞു. ഇതുവരെയുണ്ടാകാത്ത രീതിയിലാണ് മാധ്യമങ്ങളെ ആക്രമിച്ചത്. തങ്ങള്‍ പറയുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആക്രമിച്ചത്. അവിടെ വന്ന വനിതകള്‍ക്ക് നേരെ തെറിയഭിഷേകവും വീടുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ക്കും ദര്‍ശനത്തിന് എത്താവുന്ന സ്ഥലമായി ശബരിമലയെ മാറ്റുമെന്നും അക്രമികളെ പുറത്താക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു. വിശ്വാസികള്‍ക്ക് ശബരിമലയില്‍ എത്താന്‍ സൗകര്യം ഒരുക്കുകയാണ സര്‍ക്കാര്‍ ചെയ്യുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശബരിമലയിലെ പൊലീസ് ഉദ്യോഗസ്ഥരോട് സംഘപരിവാര്‍ പെരുമാറിയതിനെ കുറിച്ച് നിശിത വിമര്‍ശനമാണ് നടത്തിയത്. പൊലീസ് പ്രവര്‍ത്തിക്കുന്നത് ജാതിയും മതവും നോക്കിയല്ല. എന്നാല്‍ സംഘപരിവാര്‍ പൊലീസിനെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമം നടത്തി. ഇത്തരത്തില്‍ വര്‍ഗീയ ദ്രുവീകരണം നടത്താനുള്ള ശ്രമം ജനം ചെറുത്ത് തോല്‍പ്പിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പൊലീസില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമം നടന്നു. പൊലീസുകാരെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം നടന്നു. അയ്യപ്പവിശ്വാസിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ദര്‍ശനത്തിനെത്തിയത് ഹീനമായി വ്യാഖാനിക്കാന്‍ ശ്രമിച്ചു. സര്‍ക്കാരോ പൊലീസോ വിശ്വാസികളെ തടയാന്‍ ശ്രമിച്ചിട്ടില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് ക്രിമിനലുകള്‍ ഇരുമുടിക്കെട്ടുമായി വന്ന് ശബരിമല കയ്യേറി. സംഘപരിവാറിന്റെ വ്യാമോഹം നടക്കില്ലെന്നും ക്രിമിനലുകളെ ശബരിമലയില്‍ നിന്ന് പുറത്താക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top