Flash News

പ്രളയാനന്തര കേരളത്തിനു സാന്ത്വനമേകി ലെറ്റ് ദം സ്മൈല്‍ എഗെയ്‌നും നഴ്സസ് അസ്സോസിയേഷനുകളും

October 23, 2018 , ജീമോന്‍ റാന്നി

Photo1ഹൂസ്റ്റണ്‍: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങായി നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (NAINA) യും ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (IANAGH).

ഈ രണ്ടു സംഘടനകളും കൈകോര്‍ത്ത്‌ കേരളത്തില്‍ വിവിധ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടത്തിയ മെഡിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെയുള്ള തീയതികളില്‍ കേരളത്തിലെ പ്രളയബാധിതപ്രദേശങ്ങളില്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി കൊണ്ടാണ് സ്വാന്തന പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ വ്യത്യസ്ത മാനം നല്‍കിയത്. കഴിഞ്ഞ കുറെ വര്ഷങ്ങളായി കേരളത്തിലും ഇന്ത്യക്കു വെളിയിലും വ്യത്യസ്ത രീതിയില്‍ സര്‍ജിക്കല്‍ ക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും നടത്തിക്കൊണ്ടു നിസ്വാര്‍ത്ഥ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ലെറ്റ് ദം സ്‌മൈല്‍ (let them smile again) എന്ന സംഘടനയോടു ചേര്‍ന്നാണ് ഈ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയത്.

അമേരിക്കയില്‍ നിന്നും കേരളത്തില്‍ പോയി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ദിവസം വിശ്രമം ഇല്ലാതെ നേതൃത്വം നല്‍കിയ വലിയ നഴ്‌സിംഗ് ടീമിന് ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡണ്ട് അക്കാമ്മ കല്ലേല്‍ നേതൃത്വം നല്‍കി. ഹൂസ്റ്റണില്‍ നിന്നും ക്ലാരമ്മ മാത്യൂസ്, ബില്‍ജ സജിത്ത്, റോസ് ഗില്‍സ്, ന്യൂയോര്‍ക്കില്‍ നിന്നും മേരി ഫിലിപ്പ്, സാറാ തോമസ്, ഗ്രേസ് അലക്‌സാണ്ടര്‍, ജിന്‍സി ചാക്കോ എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങള്‍. ചിക്കാഗോയില്‍ നിന്നുള്ള സിന്‍സി വര്‍ഗീസ്, കാലിഫോര്‍ണിയയില്‍ നിന്നുള്ള സുമ പോള്‍, ഹാലി, റീറ്റ വാന്‍കെം എന്നിവരും ടീമിനോടൊപ്പം ചേര്‍ന്നു.

തോമസ് പാലത്തറ , മത്തായി മാത്യു, റിയ അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ ടീമിനെ സഹായിക്കുവാനായി ആദിയോടന്തം ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ഡോക്ടര്‍മാര്‍, സര്‍ജന്മാര്‍, സൈക്കോളജിസ്‌റ്‌സ്, സാമൂഹ്യ പ്രവര്‍ത്തകര്‍, സാമുദായിക പ്രവര്‍ത്തകര്‍, പ്രാദേശിക വോളന്റിയേഴ്‌സ് എന്നിവരുടെ നിസ്വാര്‍ത്ഥ സഹകരണവും, പിന്തുണയും കൂടിയായപ്പോള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.

ഈ ദശദിന ക്യാമ്പുകളുടെ പൊതുവായ നടത്തിപ്പിനും ഏകീകരണത്തിനും പ്രശംസനീയമായ നേതൃത്വം നല്‍കിയതു ലെറ്റ് തെം സ്‌മൈല്‍ ഫൗണ്ടേഷന്‍ (ഘല േവേലാ ടാശഹല) നേതാക്കളായ ജോണ്‍. ഡബ്ല്യൂ. വര്‍ഗീസ്, ജിജു കുളങ്ങരയും, കഅചഅഏഒ പ്രസിഡണ്ട് അക്കാമ്മ കല്ലേലുമാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് കാക്കനാടും നേതൃനിരയിലുണ്ടായിരുന്നു.

10 ദിവസങ്ങളിലായി 16 മെഡിക്കല്‍ മിഷന്‍ ക്യാമ്പുകള്‍ നടത്തുവാന്‍ കഴിഞ്ഞു. ഈ ക്യാമ്പുകളില്‍ കൂടി പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു ഉപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പ്രാഥമിക ചികിത്സ, കൗണ്‍സിലിങ്, കെയര്‍ കിറ്റുകള്‍, വസ്ത്ര കിറ്റുകള്‍, മരുന്നുകള്‍, ഭക്ഷണ പാക്കറ്റുകള്‍ നല്‍കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സഹായങ്ങള്‍ ചെയ്യുവാന്‍ കഴിഞ്ഞു എന്ന് സംഘാടകര്‍ അറിയിച്ചു.

ക്യാമ്പുകളില്‍ 3,250ല്‍ പരം ആളുകള്‍ പങ്കെടുത്തു. വിജയകരമായ 39 സര്‍ജറികളും നടത്തുവാന്‍ കഴിഞ്ഞു. ഇതോടൊപ്പം ആരോഗ്യ വിദ്യാഭ്യാസം ആരോഗ്യകരമായ ജീവിത ശൈലീ ക്രമീകരണങ്ങളെ പറ്റി ക്ലാസ്സുകളും എടുത്തു. സി.പി ആര്‍ (CPR) ട്രെയിനിങ് ക്ലാസ്സുകള്‍ക്ക് ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡണ്ട് മേരി ഫിലിപ്പ് നേതൃത്വം നല്‍കി.

അസ്സോസിയേഷന്‍ന്റെ വിവിധ ചാപ്റ്ററുകളില്‍ നിന്നും വിവിധ നിലയില്‍ സഹകരിച്ചവര്‍ക്കും സാമ്പത്തിക സഹായം നലകി സഹായിച്ച എല്ലാ സുമനസ്സുകള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. 2018 ജനുവരിയില്‍ യുണൈറ്റഡ് ലൈറ്റ് ഓഫ് ഹോപ്പു (United Light of Hope) മായി ചേര്‍ന്ന് ഹെയ്ത്തിയിലും ഭൂകമ്പബാധിത പ്രദേശങ്ങളില്‍ പോയി പ്രവര്‍ത്തിയ്ക്കുവാനും ഈ സംഘടനകള്‍ക്കു കഴിഞ്ഞുവെന്ന് അക്കാമ്മ കല്ലേല്‍ അറിയിച്ചു.

Photo2 Photo3 Photo4 Photo5 Photo6 Photo7

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top