Flash News

“നമ്മള്‍ ചാവക്കാട്ടുകാര്‍ – ഖത്തര്‍” വാര്‍ഷികാഘോഷം; “മാനുഷരെല്ലാരും ഒന്നുപോലെ” ഒക്ടോബര്‍ 25 ന്

October 23, 2018 , അഫ്സല്‍ കിളയില്‍

IMG-20181022-WA0047ദോഹ: ഖത്തറിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മ ‘നമ്മള്‍ ചാവക്കാട്ടുകാര്‍ – ഖത്തര്‍’ വാര്‍ഷികാഘോഷമായി അവതരിപ്പിക്കുന്ന ‘മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന പരിപാടി ഒക്ടോബര്‍ 25 ന് വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഖത്തറിലെ ഐ.സി.സി അശോക ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ജാതി മത ചിന്തകള്‍ക്കും വിഭാഗീയതകള്‍ക്കും കക്ഷി രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കുന്ന ഖത്തറിലെ ചാവക്കാട്ടുകാരുടെയും ചാവക്കാടിനോട് ആത്മ ബന്ധം പുലര്‍ത്തുന്നവരുടെയും കൂട്ടായ്മയാണ് ‘നമ്മള്‍ ചാവക്കാട്ടുകാര്‍ – ഖത്തര്‍’

ബഹുസ്വരതയിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്. പിറന്ന നാടിന്റെ സ്വപ്‌നങ്ങള്‍ തങ്ങളുടെ ഹൃദയ താളമാക്കുക എന്ന സമീപനം മുറുകെ പിടിക്കുമ്പോള്‍ തന്നെ ഖത്തറിലുള്ള ചാവക്കാട്ടുകാരുടെ സാദ്ധ്യമാവുന്ന സര്‍വ്വോന്മുഖ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. ഖത്തറിലെ പ്രാദേശിക നിയമങ്ങള്‍ക്കനുസരിച്ച് അംഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. കലാ കായിക സാംസ്‌കാരിക ആരോഗ്യ മേഖലകളിലും സംഘടന ശ്രദ്ധ ചെലുത്തുന്നു.. സമകാലിക പൊതു പ്രശ്‌നങ്ങളില്‍ ക്രിയാത്മക നിലപാടുകളാണ് സ്വീകരിക്കുന്നത്.

സ്വന്തമായ ഒരു ആശ്രയത്വം, അതെല്ലാവരുടെയും സ്വപ്‌നവും ആഗ്രഹവുമാണ്.. ചാവക്കാട്ടുകാരുടെയും അത്തരം കാര്യങ്ങളില്‍ പരിചയ സമ്പന്നരുടെ അറിവുകളും അനുഭവങ്ങളും ഔദ്യോഗിക തലത്തില്‍ നിന്നുള്ള സഹായവും മാര്‍ഗ്ഗരേഖകളും ഉള്‍ക്കൊണ്ട് അംഗങ്ങള്‍ക്ക് സ്വദേശത്തും ഖത്തറിലും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്.

ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും മാറ്റി വെച്ച് സാന്ത്വനത്തിന്റെ തണലായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നില കൊള്ളുന്ന ചാവക്കാട്ടുകാരുടെ ഈ കൂട്ടായ്മ ‘ മാനുഷരെല്ലാരും ഒന്നു പോലെ ‘ എന്ന സാംസ്‌കാരിക പരിപാടിയിലേക്ക് ഗുരുവായൂര്‍ എം.എല്‍.എ കെ.വി. അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥിയായും ഖത്തറിലെ ബഹുമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്നു.

തുടര്‍ന്ന് നടക്കുന്ന പരിപാടിയിയില്‍ വാദ്യമേളങ്ങളും ദോഹയിലെ പ്രശസ്ത കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഒപ്പനയും ദോഹയില്‍ നിന്നുള്ള തിരഞ്ഞെടുത്ത ഗായകര്‍ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

ഈ പരിപാടിയുടെ വിജയത്തിനായി പ്രസിഡണ്ട് മുഹമ്മദ് ബഷീര്‍, ചെയര്‍മാന്‍ അബ്ദുള്ള തെരുവത്ത്, സെക്രട്ടറി ഷാജി ആലില്‍, ട്രഷറര്‍ ഷെജി വലിയകത്ത്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍, കള്‍ച്ചറല്‍ കണ്‍വീനര്‍ കെ.സി. മുസ്തഫ, കോഡിനേറ്റര്‍ പി.പി. അബ്ദുല്‍ സലാം എന്നിവരെയും തിരഞ്ഞെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി 55470418 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top