Flash News

“വര്‍ണ്ണോത്സവ് 2018” ചിത്രരചനാ മത്സരം നവംബര്‍ 16 ന്

October 23, 2018 , സാംസ

Samsa logoബഹ്‌റൈന്‍: ശിശുദിനാഘോഷത്തിന്റെ ഭാഗമായി 2018 നവംബര്‍ 16 നു “സാംസ” കുട്ടികള്‍ക്കായി ചിത്രരചനാ ക്യാമ്പും, മത്സരവും സംഘടിപ്പിക്കുന്നു. അദിലിയ സൂം ഇവന്‍റ് മാനേജ്മെന്റ് ഹാളില്‍ വെച്ച് നടക്കുന്ന ക്യാമ്പും മത്സരവും നിയന്ത്രിക്കുന്നത്‌ ബഹറൈനിലെ പ്രഗത്ഭരും പ്രശസ്തരുമായ ചിത്രകലാകാരന്മാരാണ്. പ്രായമനുസരിച്ച് മൂന്നു വിഭാഗങ്ങളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

• 4 മുതല്‍ 7 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കളറിംഗ് (മാതൃക നല്‍കുന്നതായിരിക്കും).

• 8 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, പെയിന്‍റിംഗ് (ആശയം മത്സരത്തിനു 10 മിനിറ്റ് മുമ്പ് നല്‍കും).

• 13 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, പെയിന്‍റിംഗ് (ആശയം മത്സരത്തിനു 10 മിനിറ്റ് മുമ്പ് നല്‍കും).

വിജയികള്‍ക്ക് ട്രോഫികളും, പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 66730094/38429597, 3380666, 34346538, 39073014 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top