Flash News

ഫാസിസത്തിനെതിരെ മതേതര മുന്നണികള്‍ ഒന്നിക്കണം: നാസര്‍ കീഴുപറമ്പ്

October 23, 2018 , സി.കെ. സുധീര്‍

IMG_20181022_124405

വെല്‍ഫെയര്‍ പാർട്ടി വടക്കാങ്ങര യൂണിറ്റ് പ്രവര്‍ത്തക കുടുംബ സംഗമം മലപ്പുറം ജില്ല പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് ഉദ്‌ഘാടനം ചെയ്യുന്നു

വടക്കാങ്ങര : നോട്ടു നിരോധനത്തിലൂടെയും അമിതമായ പെട്രോള്‍ വില വര്‍ധനവിലൂടെയും ജനജീവിതം ദുസ്സഹമാക്കിയ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഫാസിസ്‌റ്റ് ജനദ്രോഹ നടപടിക്കെതിരെ മതേതര മുന്നണികള്‍ ഒന്നിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫാസിസത്തെ പരാജയപ്പെടുത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി മതേതര മുന്നണികളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി വടക്കാങ്ങര യൂണിറ്റ് പ്രവര്‍ത്തക കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം പ്രസിഡന്റ് ഖാദര്‍ അങ്ങാടിപ്പുറം, ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ്, ആറാം വാര്‍ഡ് മെമ്പര്‍ ഹന്‍ഷില പട്ടാക്കല്‍, കെ സക്കീര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ ജാബിര്‍ സ്വാഗതവും സെക്രട്ടറി സി.കെ സുധീര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top