- Malayalam Daily News - http://www.malayalamdailynews.com -

“പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക”; കള്‍ച്ചറല്‍ ഫോറം ക്യാമ്പയിന് ഉജ്ജ്വല തുടക്കം

IMG_3121

“പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക” കള്‍ച്ചറല്‍ ഫോറം കാമ്പയിന് മലപ്പുറം കോഴിക്കോട് ജില്ലകളുടെ സംയുകത ഉദ്ഘാടനം ആക്ടിംഗ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം നിര്‍വഹിക്കുന്നു

ദോഹ: “പുതിയ പ്രവാസം പുതിയ കേരളം, നമുക്ക്‌ അതിജീവിക്കുക” എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം ഖത്തര്‍ നടത്തുന്ന ക്യാമ്പയിന് വിവിധ ജില്ലകളിൽ പ്രൗഢമായ ഉദ്ഘാടനങ്ങൾ .കൾച്ചറൽ ഫോറം ഹാൾ നുഐജ, യൂത്ത് ഫോറം ഹാൾ ഹിലാൽ , സി ഐ സി ഹാൾ മന്സൂറ, എന്നിവിടങ്ങളില്‍ വിവിധ സമയങ്ങളിലായി ഉദ്‌ഘാടന സമ്മേളനങ്ങള്‍ നടന്നു. കാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന പ്രവാസി ക്ഷേമ ഗൈഡിന്റെ പ്രകാശനം ഉദ്ഘാടന സമ്മേളനങ്ങളില്‍ നടന്നു.

IMG_3126കൾച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡന്റ് ശാന്തപുരം, വൈസ് പ്രസിഡന്റുമാരായ ശശിധര പണിക്കര്‍, റഷീദ് അഹമ്മദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് കുഞ്ഞി എന്നിവര്‍ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റുമാരായ നജീബ് സി.എച്ച്, ഷാനവാസ് ഖാലിദ്, റഷീദലി മലപ്പുറം, ഷംസീര്‍ ഹസ്സന്‍, യാസിര്‍ അറഫാത്ത്, അബ്ദുല്‍ സലാം തിരുവനന്തപുരം, എറണാകുളം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷാജഹാന്‍ മാഞ്ഞാലി എന്നിവര്‍ വിവിധ പരിപാടികളില്‍ അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളില്‍ കെ ടി മുബാറക്, ഷാനവാസ് ഖാലിദ്, അനീസ് റഹ്മാന്‍ എന്നിവര്‍ കാമ്പയിന്‍ പ്രമേയം അവതരിപ്പിച്ചു. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മജീദലി, കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മുനീഷ് എ.സി., കണ്‍വീനര്‍ താസീന്‍ ആമീന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫായിസ് അബ്ദുല്ലാഹ് എന്നിവര്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ സുന്ദരന്‍ തിരുവനന്തപുരം, അലവിക്കുട്ടി, മുഷ്‌താഖ്‌ കൊച്ചി, സംസ്ഥാന കമ്മിറ്റി അംഗം നൂര്‍ജഹാന്‍ ഫൈസല്‍, ആബിദ സുബൈര്‍ എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. വിവിധ ജില്ലകളില്‍ ജില്ലാ നേതാക്കളായ നസീമ ടീച്ചര്‍, മുഹമ്മദ് അലി, അബൂബക്കര്‍ സിദ്ധീഖ്, നജ്‌ല നജീബ്, ഹുമൈറ അബ്ദുല്‍ വാഹിദ്, മര്‍സൂക്ക് തൊയക്കാവ്, കലാം ആര്‍ വി, സമദ് വയനാട്, ജയ്സണ്‍, ആസിഫ്, ഷിബു ഹംസ, മുഹമ്മദ് നജീം, ജോജന്‍ ജോസഫ്, താഹ പെരുമ്പാവൂര്‍, നിസ്തര്‍ കളമശ്ശേരി, ഷാഹിദ് ഓമശ്ശേരി, ഷാഫി മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു.

നാടന്‍ പാട്ട്, കവിത, ഗാനം, മിമിക്രി, മാജിക് ഷോ, മാപ്പിളപ്പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികള്‍ ഉദ്‌ഘാടന സമ്മേളനങ്ങള്‍ക്ക് മാറ്റു കൂട്ടി.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]