Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ചിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു

October 23, 2018 , ജോയിച്ചന്‍ പുതുക്കുളം

perunal_picചിക്കാഗോ: പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനാറാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഒക്‌ടോബര്‍ 26,27,28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, നാഗ്പൂര്‍ ഓര്‍ത്തഡോക്‌സ് സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഫാ. ബിജേഷ് ഫിലിപ്പ്, കത്തീഡ്രല്‍ വികാരി റവ.ഫാ. ദാനിയേല്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ആചരിക്കുന്നു.

26-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, പരിശുദ്ധന്റെ നാമത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്കുവേണ്ടിയുടെ പ്രത്യേക പ്രാര്‍ത്ഥന, പെരുനാള്‍ ഒരുക്കധ്യാനം എന്നിവയുണ്ടായിരിക്കും.

27-നു ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മാര്‍ത്തമറിയം വനിതാ സമാജം റീജണല്‍ കോണ്‍ഫറന്‍സ് അഭി. തിരുമേനി ഉദ്ഘാടനം ചെയ്യും. 6.30-നു ആഘോഷപൂര്‍വ്വമായ കൊടിയേറ്റ്, 6.45-നു സന്ധ്യാ നമസ്കാരം തുടര്‍ന്നു പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനം എന്നിവ നടക്കും. വാഴ്‌വിനും കൈമുത്തിനും ശേഷം മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.

28-നു ഞായറാഴ്ച രാവിലെ ദേവാലയ കവാടത്തിലെത്തുന്ന തിരുമേനിയേയും വൈദീകരേയും ശുശ്രൂഷാസംഘം ദേവാലയത്തിലേക്ക് ആനയിക്കും. രാവിലെ 8.30-നു പ്രഭാത നമസ്കാരം, 9.30-നു വി. കുര്‍ബാന തുടര്‍ന്ന് റാസ എന്നിവയുണ്ടായിരിക്കും. അതിനുശേഷം നടക്കുന്ന സമ്മേളനത്തില്‍ അഭി. തിരുമേനി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പെരുന്നാള്‍ വാഴ്‌വിനും കൈമുത്തിനും ശേഷം പെരുന്നാള്‍ സദ്യ ഉണ്ടായിരിക്കും. വൈകിട്ട് 4 മണിക്ക് കൊടിയിറക്കുന്നതോടെ പെരുന്നാള്‍ സമാപിക്കും.

വിശ്വാസികള്‍ പെരുന്നാളിലും അനുബന്ധ ചടങ്ങുകളിലും നോമ്പാചരണത്തിലും വെടിപ്പോടും വിശുദ്ധിയോടുംകൂടി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഫാ. ദാനിയേല്‍ ജോര്‍ജ് താത്പര്യപ്പെടുന്നു.

പെരുന്നാളിനു പ്രധാന കാര്‍മികത്വം വഹിക്കുന്ന അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയെ ഒക്‌ടോബര്‍ 23-നു ചിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വൈദീകരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.

പെരുന്നാളിന്റെ വിപുലമായ നടത്തിപ്പിനുവേണ്ടി മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top