Flash News

ജലന്ധറില്‍ മരണപ്പെട്ട ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഷം ഇന്ന് നാട്ടിലെത്തിക്കും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി കൊടുത്ത കന്യാസ്ത്രീകളുടെ കുടുംബം ഭീതിയിലാണെന്ന്

October 24, 2018

kuriaചേര്‍ത്തല: ജലന്ധറില്‍ മരണപ്പെട്ട ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് (ബുധനാഴ്ച) നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗമാണ് മൃതദേഹമെത്തിക്കുന്നത്. വൈകീട്ട് 5.30ന് നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് പള്ളിപ്പുറം ശാന്തികവലയിലെ കുടുംബ വീട്ടിലും എത്തിക്കും. 25ന് രണ്ടുമണിക്ക് പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് ശവസംസ്‌കാരം.

എറണാകുളം അങ്കമാലി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ കാര്‍മികരാകും. 22ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാടെടുത്ത ചേര്‍ത്തല സ്വദേശികളായ സിസ്റ്റര്‍മാര്‍ അനുപമയുടെയും ആനി റോസിന്റെയും കുടുംബാംഗങ്ങള്‍ ഭീതിയിലായി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും നേരത്തേതന്നെ ബന്ധുക്കളോടും പൊതു സമൂഹത്തോടും വെളിപ്പെടുത്തിയിരുന്നു.

ചേര്‍ത്തല പള്ളിപ്പുറം കേളമംഗലത്തുവെളി കെ.എം.വര്‍ഗീസിന്റെ മകളാണ് അനുപമ. തണ്ണീര്‍മുക്കം 13ാം വാര്‍ഡ് ഇടത്തില്‍ ആന്റണിയുടെയും വത്സമ്മയുടെയും മകളാണ് ആനിറോസ്. ബിഷപ്പിനെതിരെ നിലപാടെടുക്കുകയും പൊലീസില്‍ മൊഴി നല്‍കുകയും ചെയ്തതോടെ മാസങ്ങള്‍ക്കു മുമ്പ് ഇരുവരുടെയും വീട്ടുകാര്‍ക്കെതിരെ ബിഷപ്പിന്റെ സഹായികള്‍ പരാതി നല്‍കി കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു.

anupama


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top