Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബര്‍ 2-ന്

October 24, 2018 , ജോഷി വള്ളിക്കളം

Pics - Induction & Keralappiraviഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പുരാതനവും, അംഗബലം കൊണ്ടും പ്രവര്‍ത്തന പാരമ്പര്യം കൊണ്ടും ഏറ്റവും വലിയ സാമൂഹിക സംഘടനയുമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018-20 ലെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും സംയുക്തമായി നവംബര്‍ രണ്ട് വെള്ളിയാഴ്ച നടത്തുന്നു. ഡസ്പ്ലയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി ഹാളില്‍ (1800 E, Oakton St, Desplains) വൈകുന്നേരം ആറ് മണിക്ക് പരിപാടികള്‍ ആരംഭിക്കും.

പൊതുസമ്മേളനത്തില്‍ ഇല്ലിനോയിലെ 8-ാം ഡിസ്ട്രിറ്റില്‍ നിന്നുള്ള സെനറ്റര്‍ റാം വില്ലിവളം മുഖ്യാതിഥിയായിരിക്കും. ഷിക്കാഗോയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കള്‍ ആശംസകളര്‍പ്പിക്കുന്നതാണ്. പൊതു സമ്മേളനത്തോടൊപ്പം കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും.

പരിപാടികളുടെ കോഓര്‍ഡിനേറ്ററായി ലീല ജോസഫ് നേതൃത്വം നല്‍കുന്നു. ഷിക്കാഗോയിലെ എല്ലാ മലയാളികളെയും കുടുംബസമേതം ഈ പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടനും സെക്രട്ടറി ജോഷി വള്ളിക്കളവും അറിയിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top