Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

സാന്‍ഹൊസെ ക്‌നാനായ ഫൊറോന ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

October 24, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_34598420സാന്‍ഹൊസെ: ചിക്കാഗോ ക്‌നാനായ റീജിയണ്‍ ഫൊറോന തലത്തില്‍ ഒക്ടോബര്‍ 28ാം തീയതി നടത്തപ്പെടുന്ന സാന്‍ഹൊസെ സെന്റ് മേരീസ് ഫൊറോനാ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ വച്ചാണ് ഫൊറോന ഫെസ്റ്റ് അരങ്ങേറുന്നത്.സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ ദേവാലയം, ലോസ് ആഞ്ചലസ് സെ.പൈസസ് പത്താമന്‍ ദേവാലയം, സെ.ജോണ്‍ പോള്‍ രണ്ടാമന്‍, സാക്രമെന്റോ മിഷന്‍, ലോസ് വേഗാസ് സെ.സ്റ്റീഫന്‍ മിഷന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സാന്‍ഹൊസെ ഫൊറോന.

28ാം തീയതി രാവിലെ 9.15 അങ ന് കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, വികാരി ജനറാള്‍, ഫാ.തോമസ് മുളവനാല്‍, ഫാ.സിജു മുടക്കോടില്‍, ഫാ.എബ്രഹാം കളരിക്കല്‍ എന്നിവര്‍ക്ക് ഫൊറോന വികാരി ഫാ.സജി പിണര്‍ക്കയില്‍, കൈക്കാരന്‍മാരായ ജോണ്‍സണ്‍ പുറയംപള്ളില്‍, ജോയി കുന്നശ്ശേരില്‍, ബിനോയി ചേന്നാത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇടവാംഗങ്ങള്‍ സ്വീകരണം നല്‍കുകയും തുടര്‍ന്ന് ബിഷപ്പിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമാണ്.

വി.കുര്‍ബാനയ്ക്കു ശേഷം വിവിധ ദേവാലയത്തില്‍ നിന്നുവന്ന വൈദികരുടെയും അല്മായരുടെയും സാന്നിധ്യത്തില്‍ ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഫൊറോന ഫെസ്റ്റ് ഉത്ഘാടനം ചെയ്യുകയും തുടര്‍ന്ന് ബൈബിള്‍ ക്വിസ്, പുരാതനപ്പാട്ട്, കുട്ടികളുടെ നേതൃത്വത്തില്‍ വിശുദ്ധന്മാര്‍ സ്കിറ്റ്, നടവിളി മത്സരം, ഗ്രൂപ്പ് ഡാന്‍സ്, ക്‌നാനായ കുടുംബം ആസ്പദമാക്കി നാടകം. എന്നിങ്ങനെയുള്ള മത്സരങ്ങള്‍ നടത്തപ്പെടും.

വൈകുന്നേരം 4.30 ജങന് സമാപന സമ്മേളനം, മത്സരങ്ങളുടെ സമ്മാനദാനവും നടത്തപ്പെടും. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് 501 ഡോളറും, എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 301 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, ഓരോ മത്സരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും ഉണ്ടായിരിക്കും. ഫൊറോന ഫെസ്റ്റ് കോഡിനേറ്റേഴ്‌സ് ആയ ശ്രീ. സ്റ്റീഫന്‍ മരുതനാടിയില്‍, ശ്രീ.ജോസ് മാമ്പള്ളില്‍, ശ്രീ.വിന്‍സ് പുളിക്കല്‍ എന്നിവര്‍ നേതൃത്വത്തില്‍ മറ്റ് വിവിധ കമ്മറ്റികളായി പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

സാന്‍ഹൊസെയില്‍ വച്ചു നടത്തപ്പെടുന്ന ഫൊറോന ഫെസ്റ്റിലേയ്ക്കു എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് ഇടവക വികാരി ഫാ.സജിപിണര്‍ക്കയില്‍, പബ്ലിസിറ്റി കണ്‍വീനര്‍ വിവിന്‍ ഓണശ്ശേരില്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top