Flash News

ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ട ആരെയും വെറുതെ വിടില്ലെന്ന് പോലീസ്; 210 പേരുടെ ഫോട്ടോ പുറത്തുവിട്ടു; യുവതികള്‍ പ്രവേശിച്ചാല്‍ സ്വയം രക്തം ചീന്തി സന്നിധാനം അശുദ്ധമാക്കാന്‍ 20 പേരെ സജ്ജരാക്കി നിര്‍ത്തിയിരുന്നു എന്ന് രാഹുല്‍ ഈശ്വര്‍

October 24, 2018

newsrupt2018-1060441c9e-2e29-40bd-9806-b8bad3bf53fdlookoutനിലയ്ക്കലിലും ശബരിമലയിലും ആക്രമണം അഴിച്ചുവിട്ടവരെ വെറുതെ വിടില്ലെന്ന് പോലീസ്. 146 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 210 പേരുടെ ഫോട്ടോകളും പോലീസ് പുറത്തുവിട്ടു. അതിനിടെ സ്വയം രക്തം ചീന്തി സന്നിധാനം അശുദ്ധമാക്കാന്‍ 20 പേരെ സജ്ജരാക്കി നിര്‍ത്തിയിരുന്നു എന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനയും വിവാദമായി.  നിലയ്ക്കലിലെ അക്രമത്തില്‍ പങ്കെടുത്ത പ്രതികളുടെ ഫോട്ടോ ആല്‍ബം തയ്യാറാക്കിയിട്ടുണ്ട്. സുപ്രിംകോടതി വിധി വന്നതിന് ശേഷം മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ യുവതികളുടെ പ്രവേശനം തടയുന്നതിന് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആചാര സംരക്ഷകര്‍ വ്യാപക അക്രമമമാണ് നടത്തിയത്. ഭകര്‍ത്തരെ തടയുകയും മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുയും ചെയ്തു. നിരവിധി വാങനങ്ങളും തര്‍ത്തു. ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരെ വരെ തടയുന്ന സ്ഥിതിയുണ്ടായി. ഈ അക്രമങ്ങളെല്ലാം പ്രത്യേകം കേസുകളായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ശബരിമലയിലേക്കുള്ള പാതയിലും ഉണ്ടായ എല്ലാ ആക്രമങ്ങളിലും ശക്തമായ നടപടിയാണ് പൊലീസ് ലക്ഷ്യമിടുന്നത്. അക്രമികളെ നിയന്ത്രിക്കാന്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനെതിരെയും നിലവില്‍ കേസുകളുണ്ട്.

ഇന്ന് പൊലീസ് ഉന്നതതല യോഗം ചേര്‍ന്ന ശേഷമാണ് നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. നിലയ്ക്കല്‍ മുതല്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ആലോചനയുണ്ട്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി തേടും, പൊലീസ് ഉന്നതതലയോഗം ഈ മാസം 29 ന് വീണ്ടും ചേരും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് ബുദ്ധിമുട്ടാണെന്ന നിലപാട് സര്‍ക്കാരിനില്ല. ശബരിമലവിഷയത്തില്‍ കൊല്ലത്ത് ചേര്‍ന്ന സിപിഐഎംന്റെ രാഷ്ട്രീയ വിശകലന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

rahulശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ സന്നിധാനത്തുണ്ടായിരുന്നെന്ന് അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍. കൈയില്‍ മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിന് മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും. കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശബരിമല സന്നിധിയില്‍ രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാദ്ധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഈ സംഘം സന്നിധാനത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി അനുകൂല വിധി നല്‍കിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണു ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ആ മാസം 31 ന് തിരുവനന്തപുരത്താണ് യോഗം ചേരുക. ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മന്ത്രിമാരെയാണ് യോഗത്തിന് വിളിക്കുക. വിധി നടപ്പില്‍ വരുത്തുമ്പോള്‍ ഉണ്ടാകുന്ന ബൂദ്ധിമുട്ടുകള്‍ക്ക് എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ഉറപ്പുവരുത്താനാണ് യോഗമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top