Flash News

സന്നിധാനത്ത് പ്രവേശിക്കുന്നതിനും തങ്ങുന്നതിനും നിയന്ത്രണം വരുന്നു

October 24, 2018

newsrupt2018-10da566a74-3f98-4b8d-bc09-cb34c97f99f0sabarimala_newസന്നിധാനം: ഭക്തര്‍ക്ക് ശബരിമലയിലും സന്നിധാനത്തും പ്രവേശിക്കുന്നതിനും തങ്ങുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്. പോലീസിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം. 16 മുതല്‍ 24 മണിക്കൂര്‍ വരെ മാത്രമേ സ്ഥലത്ത് തുടരാന്‍ അനുവദിക്കൂ. ഒരു ദിവസത്തിനപ്പുറം മുറികള്‍ വാടകയ്ക്ക് നല്‍കരുത്. നിലയ്ക്കല്‍ മുതല്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി തേടും. പൊലീസ് ഉന്നതതല യോഗം ഈ മാസം 29ന് വീണ്ടും ചേരും. പൊലീസ് ഉന്നതതലയോഗം നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു. സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍ അന്വേഷണം നടത്താനും തീരുമാനമായി. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടിയെടുക്കും.

മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് ആചാര സംരക്ഷണത്തിന്റെ മറവില്‍ വിശ്വാസികളെ തടയുന്നത് പ്രതിരോധിക്കാനാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സന്നിധാനത്ത് അക്രമികള്‍ കേന്ദ്രീകരിക്കുന്നത് തടയാനാണ് പദ്ധതി. ഇതിനായി സന്നിധാനത്തേക്കുള്ള ഭക്തരുടെ പ്രവേശനത്തിന് ക്രമീകരണങ്ങള്‍ വരുത്തും. നിശ്ചിത ആളുകളെ മാത്രമേ ഒരേ സമയത്ത് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. മറ്റുള്ളവരെ പമ്പയിലും നിലയ്ക്കലുമുള്ള ബേസ് ക്യാംപുകളില്‍ നിര്‍ത്തും. കഴിഞ്ഞ ദിവസങ്ങളില്‍ വിശ്വാസികളെന്ന പേരില്‍ അക്രമികള്‍ വിശ്വാസികളായ യുവതികള തടയാന്‍ സന്നിധാനത്ത് കേന്ദ്രീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തജനങ്ങളെ ക്രമീകരണങ്ങളുടെ വിവരം അറിയിക്കും. ഇതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്തു. ഈ മാസം 31നാണ് യോഗം. ഈ യോഗത്തില്‍ ശബരിമലയിലെ ക്രമീകരണങ്ങളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവരം അതിന് മുമ്പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളെ അറിയിക്കുകയും ചെയ്യും.

യഥാര്‍ത്ഥ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ശബരിമല സന്ദര്‍ശിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ മറ്റ് ചില പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനത്തിന് സമാനമായ രീതിയില്‍ സമയക്രമീകരണങ്ങളുണ്ട്. ഈ മാതൃകയാണ് ശബരിമലയിലും കൊണ്ടുവരിക. ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കി.

“സന്നിധാനത്ത് ശാന്തിയും സമാധാനവും വേണം. അവിട ക്രിമിനലുകള്‍ ക്യാംപ് ചെയ്യുന്ന സ്ഥിതിയുണ്ടാവരുത്. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ കലാപുണ്ടാക്കാനാണ് ശ്രമം നടത്തിയത്. അത് ഇനി അനുവദിക്കില്ല. എന്നാല്‍, ഭക്തര്‍ക്ക് എത്താനുള്ള എല്ലാ അവകാശവും ഉണ്ടായിരിക്കും. അതിനുള്ള സമയവും അനുവദിക്കും.”

ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സമ്പ്രദായം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ഭക്തര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഉദ്യമം. ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യത്തിനും ഉന്നല്‍ നല്‍കും.

അതേസമയം ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരെ മലയാളികളായ രണ്ട് സ്ത്രീകള്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. എസ്എഫ്‌ഐ മുന്‍ നേതാവ് ഡോ. ഗീനാകുമാരി, അഭിഭാഷകയായ എ.വി. വര്‍ഷ എന്നിവരാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടിയിരിക്കുന്നത്. സുപ്രീം കോടതിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, കൊല്ലം തുളസി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി. മുരളീധരന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് എ.വി. വര്‍ഷ നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ ആവശ്യം.

ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, പി.രാമവര്‍മ്മ രാജ എന്നിവര്‍ക്കെതിരെയാണ് രണ്ടാമത്തെ ഹര്‍ജി. 1975ലെ കോടതിയലക്ഷ്യച്ചട്ടം 3സി പ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top