Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

കേരളാ റൈറ്റേഴ്‌സ്‌ ഫോറത്തില്‍ ശ്രീമതി രാധ പരശുറാം പ്രഭാഷണം നടത്തി

October 24, 2018 , എ.സി. ജോര്‍ജ്ജ്

3-Kerala Writers Forum October meeting news photo 1ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഒക്‌ടോബര്‍ മാസ യോഗത്തില്‍ “തമിഴ്‌ സാഹിത്യ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം’’ എന്നതായിരുന്നു വിഷയം. മറ്റു പ്രാദേശിക സഹോദര ഭാഷകളും സാഹിത്യവും മലയാള വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇപ്രാവശ്യത്തെ പ്രതിമാസ സമ്മേളനം. ഒക്‌ടോബര്‍ 21-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ ഇന്ത്യന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്‌ ഡോക്ടര്‍ സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. സാഹിത്യ സമ്മേളനത്തിലെ മോഡറേറ്ററായി അനില്‍കുമാര്‍ ആറന്മുള പ്രവര്‍ത്തിച്ചു.

തുടര്‍ന്നു മധുരയിലെ കാമരാജ യൂണിവേഴ്‌സിറ്റി അധ്യാപികയായിരുന്ന ശ്രീമതി രാധാ പരശുറാം തമിഴ്ഭാഷാ സാഹിത്യ ചരിത്രത്തിലേക്ക് ഹൃസ്വമായ ഒരു എത്തിനോട്ടം നടത്തി പ്രസംഗിച്ചു. തമിഴ് ഭാഷാ സാഹിത്യ ചരിത്രത്തെ മൂന്നു കാലഘട്ടങ്ങളായി വിവരിച്ചു. ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുള്ള കാലഘട്ടത്തെ സംഗം പീരിയഡ്എന്നും അതിനുശേഷം ഏതാണ്ട്എ.ഡി. 1600 വരെ മിഡില്‍ തമിഴ് പീരിയഡ്എന്നും അതിനുശേഷമുള്ള കാലത്തെ മോഡേണ്‍ തമിഴ് പീരിയഡ്എന്നാണെന്നുമുള്ള വിദഗ്ദ്ധാഭിപ്രായം അവര്‍ വിശദീകരിച്ചു. പതിറ്റുപത്ത്, അകനാനൂറ്, പുറനാനൂറ്, തിരക്കുറള്‍, കമ്പരാമായണം തുടങ്ങിയ കൃതികളെ ശ്രീമതി പരശുറാം പരാമര്‍ശിച്ചു. ദ്രാവിഡ ഭാഷാവിഭാഗത്തിലുള്ള തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളുടെ ഉത്ഭവം ദ്രാവിഡരുടെ ഏകീകൃത സംസ്ക്കാരത്തില്‍ നിന്നുണ്ടായതാണ്. ഈ ദ്രാവിഡ ഭാഷകളെല്ലാം സ്വതന്ത്രമായി കൊണ്ടും കൊടുത്തും വളരുകയും പരിണാമങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയുമാണ്.

ഫ്‌ളോറിഡയില്‍ നിന്നു സാഹിത്യകാരനായ സജി കരിമ്പന്നൂര്‍, റിപ്പോര്‍ട്ടര്‍ ടിവിയിലെ സജി ഡൊമനിക് എന്നിവര്‍ അതിഥികളായി മീറ്റിംഗില്‍ സംബന്ധിച്ചിരുന്നു. തുടര്‍ന്നുള്ള പൊതു ചര്‍ച്ചയില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ എഴുത്തുകാരും ഭാഷാസ്‌നേഹികളുമായ ജോണ്‍ തൊമ്മന്‍, ജോണ്‍ മാത്യു, ടൈറ്റസ് ഈപ്പന്‍, ജോണ്‍ ഫിലിപ്പ്, മാത്യു നെല്ലിക്കുന്ന്, ഏ.സി. ജോര്‍ജ്ജ്, മാത്യു മത്തായി, ടി.ജെ. ഫിലിപ്പ്, ബാബു കുരൂര്‍, ജോസഫ്മണ്ഡപം, ടോം വിരിപ്പന്‍, ടി.എന്‍. സാമുവല്‍, ജോസഫ് പൊന്നോലി, ടി.എല്‍. പരശുറാം, വല്‍സന്‍ മഠത്തിപറമ്പില്‍, കുര്യന്‍ മ്യാലില്‍, ജേക്കബ് ഈശോ, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, ജോസഫ്തച്ചാറ, ചാക്കോ കൊച്ചുവേലിക്കല്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. മാത്യു മത്തായി നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

4-Kerala Writers Foum October news photo 2 5-Kerala Writers Forum October meetind news photo 3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top