Flash News

യുവതി പ്രവേശനം തടയാനാണെന്ന വ്യാജേന രാഹുല്‍ ഈശ്വറും സംഘവും ശബരിമലയില്‍ നടത്തിയത് രാജ്യദ്രോഹമെന്ന് ദേവസ്വം മന്ത്രി

October 25, 2018

newsrupt2018-10ff3b1451-5fd7-4aa8-99c8-098ef4e928d2kadakampally_surendranതിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറും സംഘവും നടത്തിയ പ്രതിഷേധങ്ങള്‍ക്കെിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന് കടകംപള്ളി പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ തങ്ങളുടെ സങ്കുചിതവും നിക്ഷിപ്തവുമായ താല്‍പര്യങ്ങളാണ് ശബരിമലയില്‍ രാഹുല്‍ ഈശ്വറും കൂട്ടരും നടപ്പിലാക്കാന്‍ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രത്തിനകത്ത് രക്തം വീഴ്ത്താന്‍ തീരുമാനിച്ചിരുന്നു എന്ന് വെളിപ്പെടുത്തുമ്പോള്‍ അത് സംസ്ഥാനത്തെയും രാജ്യത്തെയും വിശ്വാസ സമൂഹത്തെയും വഞ്ചിക്കാന്‍ നടത്തിയ നീക്കങ്ങളാണെന്നും മന്ത്രി പറഞ്ഞു.

ശബരിമല ക്ഷേത്രത്തെ രക്തം കൊണ്ട് പങ്കിലമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യദ്രോഹമാണ്. ശബരിമല കലാപഭൂമിയാക്കാനുള്ള വര്‍ഗീയ വാദികളുടെ ഗൂഢാലോചനകള്‍ ഓരോന്നായി പുറത്തു വരികയാണ്. അവയെക്കുറിച്ച് ഇപ്പോള്‍ രാഹുല്‍ ഈശ്വര്‍ തന്നെ വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെനിന്ന് മാറേണ്ടിവന്നത് കലാപശ്രമം നടക്കുന്നതായുള്ള ബോധ്യത്തിലാണ്. ഇനി എന്തെല്ലാം നീക്കങ്ങളാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

rahulരാഹുല്‍ ഈശ്വറിനെ പോലെ മനോവൈകൃതമുള്ളവര്‍ക്ക് അന്യായ പ്രവൃത്തികള്‍ക്ക് അനുകൂലമായ സാഹചര്യം അനുവദിക്കാനാകില്ല. പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായി നടപടി സ്വീകരിക്കും. രാഹുല്‍ ഈശ്വര്‍ വലിയ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയെന്നും ഇക്കാര്യങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ രാഹുല്‍ ഈശ്വറും സംഘവും എന്തിനാണ് കോപ്പ് കൂട്ടിയതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളോട് വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശത്രുരാജ്യത്തിനെതിരെ സ്വീകരിക്കുന്ന യുദ്ധതന്ത്രങ്ങളാണ് ശബരിമലയെ കളങ്കിതപ്പെടുത്തുന്നതിനായി അവര്‍ സ്വീകരിച്ചത്. പൊലീസിന്റെ ആത്മസംയമനമാണ് അപകടകരമായ സാഹചര്യത്തില്‍ നിന്ന് ശബരിമലയെ രക്ഷിച്ചതെന്നും മന്ത്രി പറഞ്ഞു.

സന്നിധാനത്ത് ഭക്തര്‍ ദിവസങ്ങളോളം തമ്പടിക്കുന്നത് മറ്റ് ഭക്തര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും എല്ലാവര്‍ക്കും ഈശ്വരനെ തൊഴാനുള്ള ക്രമീകരണങ്ങളുണ്ടാക്കുന്നതിനായാണ് സന്നിധാനത്ത് തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ 20 ആളുകളെ തയ്യാറാക്കി നിര്‍ത്തിയിരുന്നതായി രാഹുല്‍ ഈശ്വര്‍ ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.  അതേസമയം ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ശ്രമിച്ചു എന്ന ദേവസ്വം മന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. ശബരിമലയില്‍ ഭക്തര്‍ രക്തം ചൊരിയാന്‍ ശ്രമിച്ചുവെന്നാണ് ഞാന്‍ പറഞ്ഞതെന്നും അതിവൈകാരികമായി പ്രതികരിച്ചവരെ താന്‍ തടയുകയാണ് ചെയ്തതതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top