Flash News

പുതുപുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പ് ഈയാഴ്ച

October 25, 2018 , ബിന്ദു ടിജി

IMG_2711ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യനെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യു.എസ്. റൗണ്ടപ്പ് ഈയാഴ്ച, പുത്തന്‍ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍:

അമേരിക്കയില്‍ എങ്ങും വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷിച്ചു.

എച്ച് വണ്‍ ബി വിസയുടെ കാലാവധി കുറയ്‌ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഹോളിവുഡില്‍ നിന്നും ബ്രൂസ് വില്ലിസിന്റെ പുതിയ ചിത്രം എയര്‍ സ്ട്രൈക്ക് പ്രദര്‍ശനത്തിനെത്തുന്നു.

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റിന്റെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ
ന്യൂജേഴ്‌സിയില്‍ നടന്നു.

അമേരിക്ക സന്ദര്‍ശിക്കുന്ന എന്‍ കെ പ്രേമചന്ദ്രന്‍ എം പി ക്ക് ഫ്‌ളോറിഡയില്‍ കേരള ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ്ബ് സ്വീകരണം നല്‍കി.

ഫോമായുടെ പത്താം വാര്‍ഷികം ഹൂസ്റ്റണില്‍ വിവിധ പരിപാടികളോടെ നടന്നു.

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ ക്വയര്‍‌ഫെസ്റ്റ് സംഘടിപ്പിച്ചു.

എക്കാലത്തും അമേരിക്കയിലെ ആഴ്ചാ വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യു‌എസ് വീക്ക്‌ലി റൗണ്ടപ്പിന്റെ ഈ ആഴ്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ് എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍): 732 429 9529.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top