Flash News

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയതിന് അറസ്റ്റു ചെയ്തത് 2061 പേരെ; 452 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

October 26, 2018

newsrupt2018-109c010f78-121c-4272-bb3a-1ae2f4774820sabarimala11ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാന വ്യാപകമായി ഇതുവരെ അറസ്റ്റിലായത് 2,061 പേര്‍. 452 കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവരില്‍ 1,500ഓളം പേരെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാത്രി 700 പേരെയാണ് അറസ്റ്റ് ചെയ്തത്. മൊത്തം മൂവായിരത്തോളം പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളിലും ശബരിമല സംഘര്‍ഷത്തിലുമാണ് ഭൂരിഭാഗം അറസ്റ്റും. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

എറണാകുളം, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ അറസ്റ്റ്. എറണാകുളത്ത് 310 പേര്‍ അറസ്റ്റിലായി. പത്തനംതിട്ടയില്‍ 180തില്‍ അധികംപേരും മലപ്പുറത്ത് 133 പേരും ആലപ്പുഴയില്‍ 191 പേരും വയനാട്ടില്‍ 100 പേരും അറസ്റ്റിലായി. പത്തനംതിട്ടയില്‍ അറസ്റ്റിലായ പകുതിയോളം പേര്‍ക്ക് ജാമ്യം ലഭിച്ചില്ല. നിലയ്ക്കലിലും പരിസരങ്ങളിലും സംഘര്‍ഷമുണ്ടാക്കിയതിന് 310 പേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റിയില്‍ 76 പേരെയും റൂറലില്‍ 23 പേരെയും അറസ്റ്റ് ചെയ്തു.

നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ ഒരാള്‍ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം. പത്ത് പൊലീസ് വാഹനങ്ങളും 18 കെഎസ്ആര്‍ടിസി ബസുകളും സംഘപരിവാറുകാരായ അക്രമികള്‍ തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട 210 പേരില്‍ കൂടുതല്‍ പേരെയും തിരിച്ചറിഞ്ഞു. പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച ശേഷം 250 പേരുടെ ചിത്രങ്ങള്‍ കൂടി ഉടന്‍ പുറത്തുവിടും. അതേസമയം ആദ്യം പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ട 15ഓളം പേരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ശബരിമല ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.

കഴിഞ്ഞ രണ്ടുദിവസങ്ങളിലാണ് വിവിധ കേസുകളിലായി ഇത്രയും പ്രതികളെ ഒരുമിച്ച് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് റിമാന്‍ഡ് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത കേസുകളിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.

വാഹനങ്ങള്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ പുറത്തിറങ്ങാന്‍ കെട്ടിവെക്കേണ്ടത് 13 ലക്ഷം വീതം

newsrupt2018-10aceaf6c7-04bb-4ae4-91e5-23ac8b22190eksrtc2ശബരിമല നിലയ്ക്കലില്‍ പൊലീസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ ഒരാള്‍ കെട്ടിവെക്കേണ്ടത് 13 ലക്ഷം രൂപ.

പത്ത് പൊലീസ് വാഹനങ്ങളും 18 കെഎസ്ആര്‍ടിസി ബസുകളും സംഘപരിവാറുകാരായ അക്രമികള്‍ തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

തുലാമാസ പൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സംഘപരിവാറും അനുകൂല സംഘടനകളും സംഘര്‍ഷം സൃഷ്ടിച്ച് സര്‍ക്കാരിന്റെ മുതല്‍ നശിപ്പിച്ചത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ഇതുവരെ സംസ്ഥാന വ്യാപകമായി 440 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ടുദിവസത്തിനുളളില്‍ 1410 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മൂവായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായതില്‍ ഭൂരിഭാഗവും സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരാണ്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലാണ് വിവിധ കേസുകളിലായി ഇത്രയും പ്രതികളെ ഒരുമിച്ച് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് റിമാന്‍ഡ് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത കേസുകളിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.

ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിലെ 210 പേരില്‍ 167 പേരെ തിരിച്ചറിഞ്ഞു. പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച ശേഷം 250 പേരുടെ ചിത്രങ്ങള്‍ കൂടി ഉടന്‍ പുറത്തുവിടും. അതേസമയം ആദ്യം പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ട 15ഓളം പേരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ശബരിമല ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top