Flash News

നടപ്പാത പിളര്‍ന്ന് രണ്ടു സ്ത്രീകള്‍ ഗര്‍ത്തത്തിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

October 26, 2018

women-fallഅങ്കാറ (തുര്‍ക്കി): ഭൂമി പിളരുന്നതും ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതും ഇന്ന് ലോകവ്യാപകമായി നടക്കുന്ന പ്രതിഭാസമാണ്. അതുപോലെ ഒരു സംഭവമാണ് അങ്കാറയില്‍ നടന്നത്. നടന്നു വരികയായിരുന്ന രണ്ടു സ്ത്രീകള്‍ നടപ്പാത പിളര്‍ന്ന് താഴോട്ടു വീഴുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തിലാണ് സംഭവം നടന്നിരിക്കുന്നത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. നടപ്പാതയില്‍ ഒരിടത്തെത്തുമ്പോള്‍ അപ്രതീക്ഷിതമായി അവര്‍ നില്‍ക്കുന്നിടം പൂര്‍ണമായും ഇടിഞ്ഞു താഴുന്നു. ഒപ്പം ഇരുവരും അഗാധതയിലേക്ക് വീഴുന്നു. കാഴ്ചക്കാരില്‍ ഞെട്ടലും ഭയവും ജനിപ്പിക്കുന്നതാണ് ഈ ദൃശ്യം.

നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഏറെ ആഴമുള്ള ഓവുചാലിലേക്കാണ് കാല്‍നടയാത്രക്കാരികളായ സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നിവര്‍ വീണത്. ഉടന്‍തന്നെ പരിസരവാസികള്‍ ഓടിയെത്തുന്നതും കുഴിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ പുറത്തെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏതായാലും, രണ്ടുപേര്‍ക്കും നിസ്സാര പരിക്കുകള്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുര്‍ക്കി പോലീസ് സുരക്ഷാ സേനയാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top