Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ്: രജിസ്‌ട്രേഷന്‍ കിക്കോഫ് 11 ന്

October 26, 2018 , നിബു വെള്ളവന്താനം (മീഡിയ കോഓര്‍ഡിനേറ്റര്‍)

DSC_0091elഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്ലോറിഡയിലെ ഒര്‍ലാന്റോയില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ 11 ഞായറാഴ്ച വൈകിട്ട് 5.30ന് ഐ.പി.സി ഒര്‍ലാന്റോ ദൈവസഭയില്‍ വെച്ച് നടത്തപ്പെടും.

ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജെസ്സി മാത്യൂ ( ലേഡീസ് കോര്‍ഡിനേറ്റര്‍) തുടങ്ങിയവരെ കൂടാതെ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ പാസ്‌റ്റേഴ്‌സ് ജേക്കബ് മാത്യു, തോമസ് കോശി, ജോയി ഏബ്രഹാം, മാത്യൂ ജോസഫ്, റോയി വാകത്താനം, രാജു പൊന്നോലില്‍, സാമുവേല്‍ വി. ചാക്കോ എന്നിവരും പ്രാദേശിക കമ്മറ്റിയുടെ ഭാരവാഹികളും യോഗത്തില്‍ സംബദ്ധച്ച് വിവിധ പ്രവര്‍ത്തന പദ്ധതികള്‍ വിശദികരിക്കും.

newlogo1കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനും അനുഗ്രഹത്തിനുമായി വിവിധ ലോക്കല്‍ കമ്മറ്റികള്‍ നിലവില്‍ വന്നു. ലോക്കല്‍ കണ്‍വീനര്‍മാരായി പാസ്റ്റര്‍ ജോര്‍ജ് തോമസ്, ബ്രദര്‍ റെജി വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറിയായി ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, ട്രഷറാറായി ബിനു ലൂക്കോസ്, യൂത്ത് കോര്‍ഡിനേറ്ററായി റിജോ രാജു, ലേഡീസ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ അഞ്ചു തോമസ് , മീഡിയ കോര്‍ഡിനേറ്ററായി നിബു വെള്ളവന്താനം എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റര്‍ പി.എ.കുര്യന്‍ (ഇവന്റ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ എ.വി. ജോസ് (അക്കോമഡേഷന്‍), സ്റ്റീഫന്‍ ഡാനിയേല്‍ ജോര്‍ജ്, (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), സജിമോന്‍ മാത്യൂ (ഫുഡ്), വര്‍ഗീസ് ഫിലിപ്പ്, മറിയാമ്മ സ്റ്റീഫന്‍ ( അഷേഴ്‌സ് ), സ്റ്റീഫന്‍ ചാക്കോ (സെക്യുരിറ്റി), സ്റ്റീഫന്‍ ഡാനിയേല്‍ ( ലൈറ്റ് ആന്‍റ് സൗണ്ട് ), റോയി ബ്യൂല (സംഗീതം), ജിബു ഗീവര്‍ഗീസ് (രജിസ്‌ട്രേഷന്‍), സിസ്റ്റര്‍ ജിനോ സ്റ്റീഫന്‍ ( ചില്‍ഡ്രന്‍സ് മിനിസ്ട്രി), ഡോ. അജു ജോര്‍ജ്, ഡോ. ജോയ്‌സ് ഡേവിഡ്, ഡോ. സജി ( മെഡിക്കല്‍) തുടങ്ങിയവര്‍ നാഷണല്‍ കമ്മറ്റി ഭാരവാഹികളോടൊപ്പം പ്രവര്‍ത്തിക്കുന്നു.

എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് 9 മുതല്‍ 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top