Flash News

ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി അയ്യപ്പന്റേതല്ലെന്ന് തെളിവുകള്‍ നിരത്തി എഴുത്തുകാരി ലക്ഷ്മി രാജീവ്

October 26, 2018

draighശബരിമല വിവാദം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ പുതിയ വെളിപ്പെടുത്തലുകളുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി അയ്യപ്പന്റേതല്ലെന്ന തെളിവുകള്‍ നിരത്തിയാണ് ലക്ഷ്മി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. തന്റെ വാദം തെളിയിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ തനിക്ക് ലഭിച്ചതായും ലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. പോസ്റ്റ് ഇട്ട് ശ്രദ്ധ പിടിച്ചു പറ്റുന്നതിനല്ല. കേരളത്തെ ബാധിച്ച ഈ അസംബന്ധം തിരുത്താന്‍ കഴിയുന്നത്ര ശ്രമിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും ലക്ഷ്മി പറഞ്ഞു.

നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം മണ്ഡലകാലത്ത് പോകുന്നവര്‍ എടുത്താല്‍ മതിയാകും. അതൊരു ഐതിഹ്യത്തിന്റെ തുടര്‍ച്ചയാണ്. അയ്യപ്പനെ കാട്ടില്‍ അയച്ചു കൊല്ലാന്‍ ശ്രമിച്ചതിന് പന്തളം രാജകുടുംബത്തിന് അയ്യപ്പന്‍ തന്നെ നിര്‍ദേശിച്ച പരിഹാരം. അയ്യപ്പനെ കൊല്ലാന്‍ കാട്ടില്‍ അയച്ച പന്തളം രാജ കുടുംബം ചെയ്താല്‍ മതി ആ നാല്‍പ്പത്തി ഒന്ന് ദിവസത്തെ പ്രായശ്ചിത്തം. വ്രതം അവരവരുടെ ആത്മസംതൃപ്തിക്ക് എത്ര വേണമോ ആകാം. ജീവിതം തന്നെ വ്രതം ആകുന്നവരും ഉണ്ട്. ഈ കണക്കൊന്നും ആചാരമല്ല. കെട്ടു കഥയാണ് എന്നും ലക്ഷ്മി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ശബരിമലയില്‍ നൈഷ്ഠിക ബ്രഹ്മചാരി അല്ല പ്രതിഷ്ഠ.

ഇത് ആര്‍ക്കു വേണോ ഷെയര്‍ ചെയ്യാം. അനുവാദം ആവശ്യമില്ല. ചാനല്‍ ചര്‍ച്ചക്കില്ല, ഇതിനു മറുപടി തരാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വരാം. വെല്ലുവിളിക്കുക അല്ല ഗുരുക്കന്മാര്‍ മൗനം പാലിച്ച വേദനയില്‍ നിന്നും. പറഞ്ഞിട്ടും പ്രയോജനമില്ലെന്നു തോന്നി. ഇപ്പോള്‍ ഇത് ശ്രദ്ധിക്കാന്‍ കേരളം മനസ് കാട്ടണം.

ശബരിമലയില്‍ നൈഷ്ഠിക ബ്രഹ്മചാരി അല്ല പ്രതിഷ്ഠ എന്ന് തെളിയിക്കുന്ന ചിലതു ശേഖരിച്ചിരുന്നു. കൂടുതല്‍ അന്വേഷങ്ങള്‍ക്കു സ്വയം പ്രാപ്തരാവുക. എനിക്ക് കുറച്ചു വിവരങ്ങള്‍ കൂടെ തരാനാവും . മണ്ഡല കാലം തുടങ്ങുന്നതിനു മുന്‍പ് കേരളത്തെ ബാധിച്ച ഈ അസംബന്ധം തിരുത്താന്‍ കഴിയുന്നത്ര ശ്രമിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അല്ലാതെ വെറുതെ പോസ്റ്റ് ഇട്ടു ശ്രദ്ധ പിടിക്കുന്നതല്ല .സ്വാമി ചൈതന്യ, ശ്രീചിത്രന്‍ എംജി ചര്‍ച്ചകളില്‍ ഇതും കൂടി ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ തരാനാവും. ക്ഷേത്ര തന്ത്രം പഠിക്കുന്ന കുട്ടികള്‍ ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചം കൊണ്ടുവരേണ്ടതാണ്. നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം മണ്ഡലകാലത്ത് പോകുന്നവര്‍ എടുത്താല്‍ മതിയാകും. അതൊരു ഐതിഹ്യത്തിന്റെ തുടര്‍ച്ചയാണ്. അയ്യപ്പനെ കാട്ടില്‍ അയച്ചു കൊല്ലാന്‍ ശ്രമിച്ചതിന് പന്തളം രാജകുടുംബത്തിന് അയ്യപ്പന്‍ തന്നെ നിര്‍ദേശിച്ച പരിഹാരം. അയ്യപ്പനെ കൊല്ലാന്‍ കാട്ടില്‍ അയച്ച പന്തളം രാജ കുടുംബം ചെയ്താല്‍ മതി ആ നാല്‍പ്പത്തി ഒന്ന് ദിവസത്തെ പ്രായശ്ചിത്തം. വ്രതം അവരവരുടെ ആത്മ സംതൃപ്തിക്ക് എത്ര വേണമോ ആകാം. ജീവിതം തന്നെ വ്രതം ആകുന്നവരും ഉണ്ട്. ഈ കണക്കൊന്നും ആചാരമല്ല. കെട്ടുകഥ.

ഒരുവിധം വിവരങ്ങള്‍ തരാന്‍ ശ്രീകാന്ത് വിഷ്ണു, എന്നിവര്‍ക്ക് സാധിക്കും.

1) ശബരിമല ധര്‍മ്മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ ‘സ്‌നിഗ്ധാരാള.’ എന്ന് തുടങ്ങുന്ന ധ്യാനത്തിന്റെ മന്ത്രം എന്തിന് ഉപയോഗിക്കുന്നു? സ്‌നിഗ്ധാരാള എന്ന് തുടങ്ങുന്ന ധ്യാനം പ്രഭ എന്ന ഭാര്യയോടും സത്യകന്‍ എന്ന് പുത്രനോടും കൂടി ഇരിക്കുന്ന ധര്‍മ്മശാസ്താവിന്റെതാണ്.

2) ‘ധ്യായേല്‍ ചാരുജടാനിബദ്ധ മകുടം.’ എന്ന് തുടങ്ങുന്ന ധ്യാനമാണ് ശബരിമലയുടേത് എങ്കില്‍ അതിന്റെ ഋഷി, ഛന്ദസ്സ്, മൂലമന്ത്രം തുടങ്ങിയവ ഭക്തര്‍ക്ക് അറിയാന്‍ അവകാശം ഉണ്ട്.

3) പട്ടബന്ധം ധരിച്ചിരിക്കുന്നത് കൊണ്ടാണ് നൈഷ്ഠിക ബ്രഹ്മചാരി എന്ന് പറയുന്നതെങ്കില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹ സ്വാമി ഇതേ രൂപത്തില്‍ പട്ടബന്ധം ധരിച്ചാണ്.അവിടെ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ടല്ലോ.

4) നൈഷ്ഠിക ബ്രഹ്മചാരി ആയ സന്ന്യാസി ആണ് പ്രതിഷ്ഠ എങ്കില്‍ സാത്വിക ഭാവമായിരിക്കണം..മുല്ല,പിച്ചി തുടങ്ങിയ മാദക പുഷ്പങ്ങള്‍ നിഷിദ്ധം ആയിരിക്കണം. പക്ഷേ ശബരിമലയില്‍ അങ്ങനെ ഇല്ല.പോരാത്തതിന് ഉഗ്രമൂര്‍ത്തികള്‍ക്ക് നിവേദിക്കുന്ന പാനകം അത്താഴ പൂജയ്ക്ക് നിവേദിക്കുന്നു.

5) മൂലബിംബം പട്ട ബന്ധം ധരിച്ചാണ്. പക്ഷേ ഉത്സവബിംബമോ? തികച്ചും യൗവനയുക്തനായ,കിരീടവും അമ്പും വില്ലും ധരിച്ച ധര്‍മ്മശാസ്താവ്..രണ്ടു ഭാവവും തമ്മില്‍ പുലബന്ധം പോലുമില്ല.

6) രാഹുല്‍ ഈശ്വര്‍ എപ്പോഴും വാദിക്കുന്നത് ശബരിമലയില്‍ അയ്യപ്പന്‍ ആണ് ധര്‍മ്മശാസ്താവ് അല്ല എന്ന്. എങ്കില്‍ എന്തിനാണ് ധ്വജത്തില്‍ ധര്‍മ്മശാസ്താവിന്റെ വാജി വാഹനം? പതിനെട്ടാം പടിക്ക് ഇരുവശവും ധര്‍മ്മശാസ്താവിന്റെ വാഹനമായ പുലിയും ആനയും എന്തിനാണ്?

7) പതിനെട്ടാം പടിക്ക് താഴെ കറുപ്പ് സ്വാമി യും കറുപ്പായി അമ്മയും ഉണ്ട്.കറുപ്പായി അമ്മ സ്ത്രീ അല്ലേ?

8) ഏറ്റവും പ്രധാനമായി ശബരിമല ധര്‍മ്മശാസ്താവിന്റെ തിരുവാഭരണപ്പെട്ടി തുറന്ന് കാണിക്കൂ.അതില്‍ പൂര്‍ണ്ണ പുഷ്‌ക്കല വിഗ്രഹം ഉണ്ടല്ലോ..മകരസംക്രമ സന്ധ്യയില്‍ അതും വിഗ്രഹസമീപം വയ്ക്കാറുണ്ട്‌ല്ലോ..അപ്പോള്‍ നൈഷ്ഠികബ്രഹ്മചര്യം എവിടെ പോകുന്നു.

9) ഹരിവരാസനത്തിലും പുത്രനെ വര്‍ണ്ണിക്കുന്നുണ്ട് .

10) ക്ഷേത്രം മലയരന്മാരുടേതാണോ ?

വിശദമായി പഠിച്ച ശേഷമേ പറയാന്‍ പറ്റൂ.പക്ഷെ അതാണ് സത്യം എന്ന് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്

11.മാളികപ്പുറത്തമ്മ അയ്യപ്പന്റെ പ്രണയിനിയും അമ്മയും ഒന്നുമല്ല ദുര്‍ഗ അല്ലെങ്കില്‍ കാളി അതിനാണ് പൂജ. അവിടെ ആടിനെ അറുത്തു ബലി കൊടുത്തതിനു രേഖകള്‍ ഉണ്ട്. അപ്പോള്‍ കാട്ടു ദൈവങ്ങള്‍ ആണ് നീലിമലവാസനും കാളിയുമെന്നു കരുതേണ്ടി വരും.

?ലോക നന്മക്കുള്ള ആചാരമാണെങ്കില്‍ സംരക്ഷിക്കപ്പെടട്ടെ. അനാചാരം സംരക്ഷിക്കേണ്ട കാര്യം നമുക്കില്ല. നമ്മളെ തമ്മിലടിപ്പിക്കാന്‍ ആര്‍ക്കും നിന്നുകൊടുക്കരുത്. ?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top