Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

ശബരിമല പ്രതിഷേധം; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് ഉറപ്പുണ്ടെങ്കിലേ അറസ്റ്റു ചെയ്യാവൂ എന്ന് കോടതി

October 26, 2018

downloadകൊച്ചി: ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് കോടതി പറഞ്ഞു. അറസ്റ്റുകള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.

അക്രമ സംഭവങ്ങളിലെ പങ്കാളിത്വം ഉറപ്പിച്ചാല്‍ മാത്രമേ അറസ്റ്റ് പാടുള്ളു. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരും. ശരിയായ ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പോലീസ് അറസ്റ്റുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശികളാ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഇന്നലെ ഒറ്റ രാത്രി കൊണ്ട് വിവിധ ജില്ലകളിലായി എഴുന്നൂറിലേറെപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ 452 കേസുകളിലായി അറസ്റ്റിലായവരുടെയെണ്ണം 2061 ആയി. ഇനിയും ആയിരത്തിലേറെപ്പേരെ കണ്ടെത്താനായി ജില്ലാ തലത്തിൽ പ്രത്യേക സംഘം തിരച്ചിൽ തുടരുകയാണ്. അറസ്റ്റ് തുടരുമെന്നും യുവതീ പ്രവേശ നടപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി മുന്നോട് പോകുമെന്നും ഡി.ജി.പി വ്യക്തമാക്കി.

അറസ്റ്റിലായതിൽ 1500 ഓളം പേർക്ക് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചു. എന്നാൽ നിലയ്ക്കൽ സംഘർഷങ്ങളിലും വിവിധയിടങ്ങളിൽ വാഹനാ നശിപ്പിച്ചവർക്കും കോടതി വഴിയാണ് നടപടികൾ. ഇത്തരത്തിലുള്ളവർക്ക് ജാമ്യം ലഭിക്കാനായി പതിനായിരം മുതൽ ലക്ഷങ്ങൾ വരെ ജാമ്യത്തുക അടയ്ക്കണം. നിലയ്ക്കലിൽ എസ്.പിയുടെ വാഹനം എറിഞ്ഞ് തകർത്തവർക്ക് 13 ലക്ഷമാണ് കോടതി വിധിച്ചത്. മുന്നൂറിലേറെപ്പേറെ റിമാൻഡ് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top