Flash News

സിബി‌ഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്; രാഹുല്‍ ഗാന്ധിയും നേതാക്കളും അറസ്റ്റില്‍

October 26, 2018

rahul-gandhiന്യൂഡല്‍ഹി: സിബി‌ഐ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. സിബിഐ ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയ മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റ്. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്ക് മുമ്പിലും കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ ധര്‍ണ നടത്തുമെന്ന് അറിയിച്ചിരുന്നു.

റഫാല്‍ ഇടപാടിലെ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍ നിന്ന് നീക്കിയതെന്നാണു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണു തീരുമാനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. രാജ്യത്തെ എല്ലാ സിബിഐ ഓഫീസുകളിലും രാവിലെ പത്തരയ്ക്കായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ.

അർധരാത്രിയിൽ സിബിഐ മേധാവിയെ മാറ്റിയ നടപടി ലജ്ജാവഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. റഫാൽ യുദ്ധ വിമാന ഇടപാടിനെ കുറിച്ചുള്ള അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് സർക്കാർ നടപടിയെന്നും രാഹുൽ ആരോപിച്ചു.

രാജ്യത്തെ മുഖ്യ കുറ്റാന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സിബിഐ നടത്തി വരുന്ന മുഴുവൻ അന്വേഷണങ്ങളും നിർത്തിവെക്കണം. സിബിഐയെ ‘ക്ലോസ്ഡ് ബ്യൂറോ ഇൻവെസ്റ്റിഗേഷൻ’ എന്ന് വിളിച്ച് പ്രതിഷേധക്കാർ പരിഹസിച്ചു.

Dqa-q-SWsAAAIwe

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top