Flash News

ഷോർട്ട് മൂവി ‘അച്ഛാ റേറ്റ്’ പുറത്തിറങ്ങി

October 26, 2018 , അനീസ് റഹ്മാന്‍

tyc_shrtmovi

തൃശൂര്‍ യൂത്ത് ക്ലബ് നിര്‍മ്മിച്ച ‘അച്ഛാ റേറ്റ്’ ഷോര്‍ട്ട് മൂവിയുടെ ആദ്യ പ്രദര്‍ശനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സാദിഖ്അലി നിര്‍വഹിക്കുന്നു

One BHK ബാനറില്‍ തൃശൂര്‍ യൂത്ത് ക്ലബ് നിര്‍മിച്ച ആദ്യ ഷോര്‍ട്ട് മൂവി ‘അച്ഛാ റേറ്റ്’ പുറത്തിറങ്ങി. CF ഹാളില്‍ നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സാദിഖലി റിലീസിംഗ് നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ അധ്യക്ഷത വഹിച്ചു.

രൂപയുടെ മൂല്യ തകര്‍ച്ചയെ സാധാരണ പ്രവാസികള്‍ സമീപിക്കുന്ന ശൈലിയെ പ്രമേയമാക്കിയുള്ളതാണ് ആദ്യ മൂവി ‘അച്ഛാ റേറ്റ്.’ പ്രവാസ ലോകത്ത് മാതൃരാജ്യത്തെയും പ്രവാസ ലോകത്തെയും സമകാലിക സാമൂഹിക അവസ്ഥയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്നും ഇനിയും ഇതുപോലുള്ള മൂവികള്‍ ഇറക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലി ഹസന്‍ പറഞ്ഞു.

നിഹാസ് എറിയാടിന്റെ തിരക്കഥയില്‍ അനൂപ് അലിയാണ് ഈ ഹസ്ര്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അസ്സോസിയേറ്റ് ഡയറക്ടര്‍ നിഷാദ് ആര്‍ വി, ഫൈസല്‍, മജീദലി, അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു. തൃശൂര്‍ യൂത്ത് ക്ലബ് സെക്രട്ടറി ഹാരിസ് നന്ദി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top