Flash News

ശബരിമലയില്‍ പ്രക്ഷോഭത്തിനായി അയ്യപ്പ ധര്‍മ്മ സേന തയ്യാറെടുക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍; വാക്കി ടോക്കികള്‍ കൊണ്ട് ഭക്തര്‍ ആശയവിനിമയം നടത്തുമെന്ന്

October 27, 2018

RAHUL-EASWER (1)ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തിയ രാഹുല്‍ ഈശ്വര്‍ ജയില്‍ വാസത്തിനു ശേഷം തിരിച്ചെത്തി അയ്യപ്പ ധര്‍മ്മ സേനയ്ക്കുവേണ്ടി വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കുന്നു. മലമുകളിലാണ് പ്രക്ഷോഭമെന്നും അതിനായി അയ്യപ്പഭക്തര്‍ക്ക് ആശയ വിനിമയത്തിനായി വാക്കിടോക്കികള്‍ ഉപയോഗിക്കുമെന്നും രാഹുല്‍ ഈശ്വര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. വാക്കിടോക്കികളുമായി നില്‍ക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസ്താവന.

‘ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. മല മുകളില്‍ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍. ആദിവാസി സഹോദരീ സഹോദരന്മാര്‍ക്കും മുസ്ലീം ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും സഹകരണങ്ങള്‍ക്ക് നന്ദി’ എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്.

തെറ്റായ വാര്‍ത്തകളുള്‍പ്പെടെ പ്രചരിക്കുന്ന സാഹചര്യത്തില്‍ വാക്കിടോക്കികള്‍ ഗുണം ചെയ്യുമെന്ന് രാഹുല്‍ പറഞ്ഞു. പൂര്‍ണമായും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാവും ഇവ ഉപയോഗിക്കുക. തുലാമാസ പൂജകള്‍ക്ക് നട തുറന്ന സമയത്ത് അയ്യപ്പധര്‍മ സേനയ്ക്കായി വാക്കി ടോക്കി ഉപയോഗിക്കാന്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്നും രാഹുല്‍ വിശദമാക്കുന്നു.

നവംബര്‍ രണ്ടിന് വീണ്ടും അനുമതി തേടുമെന്നും അയ്യപ്പധര്‍മ സേനയുടെ മുഴുവന്‍ പദ്ധതിയും പൊലീസിന് വിശദമായി എഴുതി നല്‍കിയ ശേഷമാവും പോവുകയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരം ഉളളവയാണ് ഈ വാക്കി ടോക്കികള്‍. ഒന്നര കിലോമീറ്റര്‍ മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള ആശയ കൈമാറ്റം സാധ്യമാക്കാന്‍ ശേഷിയുള്ളവയാണെന്നും രാഹുല്‍ വിശദമാക്കുന്നു.

പൊലീസിന് വേണമെങ്കില്‍ ഇത് ടാപ്പ് ചെയ്യുന്നതില്‍ അയ്യപ്പധര്‍മ സേനയ്ക്ക് ഒരു എതിര്‍പ്പും ഇല്ലെന്നും രാഹുല്‍ വ്യക്തമാക്കി. മരക്കൂട്ടം, നിലയ്ക്കല്‍, പമ്പ തുടങ്ങിയ ഇടങ്ങളില്‍ ആശയ കൈമാറ്റം ചെയ്യാന്‍ വാക്കി ടോക്കി ഉപകരിക്കും. പൊലീസില്‍ നിന്ന് ഒന്നും ഒളിച്ച് വക്കാന്‍ ഇല്ല, അതു കൊണ്ട് തന്നെ പൊലീസിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇവ ഉപയോഗിക്കൂവെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top