Flash News

ചിലവ് കുറഞ്ഞ വീട് നിര്‍മാണം കള്‍ച്ചറല്‍ ഫോറം ശില്പശാല നവംബര്‍ 1 മുതല്‍

October 27, 2018 , Muneesh Arimanichola

CF_BNR2018000പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം നടത്തുന്ന കാമ്പയിന്റെ ഭാഗമായുള്ള “ചെലവ് കുറഞ്ഞ സുസ്ഥിര വീട് നിര്‍മാണം” പരിപാടികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രളയനാന്തര കേരളത്തെയും പ്രവാസത്തിലെ പുതിയ അവസ്ഥകളെയും വിശകലനം ചെയ്തും പ്രായോഗിക ബദലുകള്‍ സമര്‍പ്പിച്ചും ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ കള്‍ച്ചറല്‍ ഫോറം നടത്തുന്ന “പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക” എന്ന കാമ്പയിന്റെ ഭാഗമായാണ് ഈ ബോധവത്കരണ പരിപാടി.

ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. പലപ്പോഴും ദീര്‍ഘ നാളത്തെ പ്രവാസ അധ്വാനവും സ്വരുക്കൂട്ടിയ മുഴുവന്‍ സമ്പാദ്യവും ചേര്‍ത്താലും ഈ സ്വപ്നം പൂവണിയാന്‍ ഏറെ പ്രയാസമാണ്.

ചിലവ് കുറഞ്ഞതും സുസ്ഥിരവുമായ വീടുള്‍പ്പടെയുള്ള നിര്‍മ്മാണ രീതികളെ പരിചയപ്പെടുത്തുകയും നിര്‍മ്മാണത്തിനു ആവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് “ബഡ്ജറ്റ് ഹൗസ്” എന്ന തലക്കെട്ടില്‍ നടക്കുന്ന ഈ പരിപാടിയുടെ ലക്ഷ്യം.

ഒക്ടോബര്‍ 31ന് കള്‍ച്ചറല്‍ ഫോറം ഹാളില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രത്യേക പരിപാടി നടക്കും. നവംബര്‍ 1 വൈകുന്നേരം ഏഴു മണിക്ക് സി ഐ സി ഹാളില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള പരിപാടിയും, നവംബര്‍ 2 രാവിലെ 8.30 ന് അല്‍ഖോറിലും, നവംബര്‍ 3 ന് പാലക്കാട്‌ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള പരിപാടിയും നടക്കും. ഈ രംഗത്തെ വിദഗ്ധനും ഉര്‍വി ഫൌണ്ടേഷന്‍ ചെയര്‍മാനുമായ ആര്‍കിടെക്ട് ഹസ്സന്‍ നസീഫ് വിവിധ സെഷനുകള്‍ നയിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ WWW.CFQATAR.ORG എന്ന വെബ്സൈറ്റ് വഴിയോ info@cfqatar.org എന്ന ഇമെയില്‍ വഴിയോ 50853891 എന്ന വാട്സ്ആപ്പ് രജിസ്റ്റര്‍ ചെയ്യണം.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top