Flash News

മീ ടൂ കന്നഡ സം‌വിധായകനേയും കുടുക്കി; ബോളിവുഡ് ചിത്രം മര്‍ഡറിന്റെ റീമേക്കില്‍ അനാവശ്യമായ ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി സഞ്ജന

October 27, 2018

nikkiബോളിവുഡ് ചിത്രം മര്‍ഡറിന്റെ കന്നഡ റീമേക്കില്‍ അനാവശ്യമായ ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്തി സം‌വിധായകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി സഞ്ജന ഗല്‍റാണി. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗല്‍റാണി. കന്നഡ സംവിധായകനായ രവി ശ്രീവാസ്തവയ്‌ക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. 2006 ല്‍ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറഞ്ഞു. കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവത്തെകുറിച്ചാണ് നടിയിപ്പോള്‍ മീ ടു വെളിപ്പെടുത്തലുകള്‍ക്കിടെ തുറന്ന് പറഞ്ഞത്.2006ല്‍ ബോളിവുഡ് ചിത്രം മര്‍ഡറിന്റെ റീമേക്കായ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്റെ അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവര്‍ത്തിച്ചുചിത്രീകരിച്ചെന്നാണ് സഞ്ജനയുടെ ആരോപണം.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവര്‍ത്തിച്ചു ചിത്രീകരിച്ചു കൊണ്ടിരുന്നു. എതിര്‍ത്തപ്പോള്‍ എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് തന്നെ പഠിപ്പിക്കരുതെന്ന് സംവിധായകന്‍ തന്നെ ശാസിച്ചു. എവിടെയൊക്കെയാണ് ക്യാമറകള്‍ വച്ചിരിക്കുന്നതെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അതും അസ്വസ്ഥയാക്കി’ സഞ്ജന പറഞ്ഞു.

ഞാന്‍ അന്ന് ചെറിയ സ്വപ്നങ്ങളുള്ള കൊച്ചു പെണ്‍കുട്ടിയായിരുന്നു. ഒരു പാഷന്റെ പുറത്താണ് സിനിമയില്‍ വരാന്‍ ആഗ്രഹിച്ചത്. അതിന് ശേഷം പഠിത്തത്തിലേക്ക് തിരിച്ചു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ അന്ന് പ്ലസ് വണ്ണിനാണ് പഠിച്ചിക്കുന്നത്. അപ്പോഴാണ് ഈ സംവിധായകന്‍ ‘മര്‍ഡര്‍’ എന്ന ബോളിവുഡ് ചിത്രം എന്നെ കാണിക്കുന്നതും അത് കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതും. ഞാന്‍ എതിര്‍ത്തപ്പോള്‍ ചിത്രം തെന്നിന്ത്യന്‍ ആസ്വാദക നിലവാരത്തിനനുസരച്ചേ ചെയ്യൂള്ളൂ എന്ന് വ്യക്തമാക്കി.

സിനിമയിലേക്കുള്ള നല്ല തുടക്കം മിസ്സാക്കി കളയാന്‍ താത്പര്യമില്ലാതിരുന്നതുകൊണ്ട് ഞാന്‍ അതില്‍ ഒരു ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചു. ബാങ്കോക്കിലായിരുന്നു ഷൂട്ടിങ്. അമ്മയെ കൂടെ കൊണ്ടുപോരാന്‍ അവര്‍ സമ്മതിച്ചു. പക്ഷേ, അവിടെ എത്തിയപ്പോള്‍ അമ്മയെ സെറ്റില്‍ കൊണ്ടുപോകാനാവില്ല എന്നായി. അതിന് ശേഷം ഓരോ ദിവസവും അവര്‍ ചുംബന രംഗങ്ങളുടെ എണ്ണം കൂട്ടാന്‍ തുടങ്ങി. ക്യാമറ എന്റെ നെഞ്ചത്തും കാലുകളിലേക്കും വള്‍ഗറായ രീതിയില്‍ ഫോക്കസ് ചെയ്ത് ചിത്രീകരിക്കാന്‍ തുടങ്ങിയെന്നും സഞ്ജന ആരോപിക്കുന്നു.

ഞാന്‍ എതിര്‍ത്തപ്പോള്‍ അവര്‍ എന്റെ കരിയര്‍ തകര്‍ക്കുമെന്നും പറയുന്നതെല്ലാം അനുസരിക്കണമെന്നും ഭീഷണിപ്പെടുത്തി. സ്വപ്നങ്ങളുള്ള ഒരു ചെറിയ പെണ്‍കുട്ടിയായിരുന്നു താനെന്നും അവര്‍ തന്നെ ചൂഷണം ചെയ്തുവെന്നും സഞ്ജന ആരോപിക്കുന്നു.

എന്നാല്‍ സഞ്ജനയുടെ ആരോപണത്തെ രവി ശ്രീവാസ്തവ നിഷേധിച്ചു. ഇത്രയും നാള്‍ നടി എന്തു ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി താന്‍ സൃഷ്ടിച്ചെടുത്ത ഇമേജിനെ ഈ ആരോപണം നശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top