Flash News

സവര്‍ണ്ണര്‍ തട്ടിയെടുത്ത ശബരിമല തിരിച്ചു പിടിക്കാനൊരുങ്ങി ആദിവാസികള്‍

October 27, 2018

hqdefaultകോട്ടയം: ശബരിമല ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക എന്ന ആവശ്യവുമായി ആദിവാസി-ദളിത് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. കോട്ടയം തിരുനക്കരയിലുള്ള ശ്രീനാരായണ സമിതി ഓഡിറ്റോറിയത്തിലാണ് പരിപാടി. തന്ത്രിസമൂഹവും സവര്‍ണ ജനങ്ങളും മറ്റ് അധികാര വര്‍ഗങ്ങളും ചേര്‍ന്ന് ആദിവാസികളില്‍ നിന്നും പിടിച്ചെടുത്ത ശബരിമല തിരിച്ചുപിടിക്കുവാനുള്ള പദ്ധതികള്‍ കണ്‍വെഷനില്‍ ആവിഷ്‌കരിക്കും.

പ്രാചീനകാലം മുതല്‍ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് മലഅരയര്‍, ഊരാളി, മലപണ്ടാരം ആദിവാസി വിഭാഗങ്ങളായിരുന്നു. ശബരിമല ഉള്‍പ്പടെ പതിനെട്ടു മലകളുടെ യഥാര്‍ത്ഥ ഉടമകള്‍ ഇവരായിരുന്നു. ഇവരെ തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് സവര്‍ണ അധികാര സമൂഹം മാറ്റി നിര്‍ത്തുകയായിരുന്നെന്ന് കണ്‍വെഷന്‍ സംഘാടക സമിതി പറയുന്നു.

മാനവരാശിയുടെ പകുതിയായ സ്ത്രീകളെ അയിത്തം ആരോപിച്ച് മാറ്റി നിര്‍ത്തി. ആദിവാസി ദളിത് പിന്നോക്ക പാര്‍ശ്വവത്കൃത സമൂഹങ്ങളുടെമേല്‍ സവര്‍ണ്ണ ഫാസിസം അടിച്ചേല്പിച്ചു. ഇതിനെല്ലാമുള്ള ഒരു വിശ്വാസ സ്ഥാപനമായി ശബരിമലയെ തരംതാഴ്ത്തുകയും ചെയ്തു. ഇത്തരത്തില്‍ ഭരണഘടനയെപ്പോലും വെല്ലുവിളിക്കുകയാണ് അവര്‍ ചെയ്‌തെന്നും സംഘാടക സമിതി ആരോപിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top