Flash News

ശബരിമല സ്ത്രീ പ്രവേശനം; സംഘര്‍ഷം നടത്തിയവരുടെ അറസ്റ്റ് തുടരുന്നു; 3505 പേരെ അറസ്റ്റ് ചെയ്തു; 12 വാഹനങ്ങള്‍ പിടിച്ചെടുത്തു; നാമജപ ഘോഷയാത്ര നടത്തിയവരെ ഒഴിവാക്കി

October 29, 2018

sabarimala-newപത്തനംതിട്ട: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ചവരുടെ അറസ്റ്റ് തുടരുന്നു. ഇതുവരെ 3505 പേരെ അറസ്റ്റു ചെയ്യുകയും 529 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ്. പന്ത്രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്.
210 പേരുടെ ഫോട്ടോ ആല്‍ബം കൂടി പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ 420 പേരുടെ ഫോട്ടോ ആല്‍ബം പൊലീസ് പുറത്തുവിട്ടിരുന്നു. ഇന്ന് രാവിലെ പൊലീസ് ഉന്നതതല യോഗം ചേരുന്നുണ്ട്. എഡിജിപിയുടെ മേല്‍നോട്ടത്തിലാണ് യോഗം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളും ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തും. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. നാമജപ ഘോഷയാത്ര നടത്തിയവരെ നടപടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്കെതിരെ നടപടി തുടരുകയാണ്.

ഏതാനും ദിവസം മുമ്പ് നടന്ന പൊലീസ് ഉന്നതതല യോഗത്തിന് ശേഷമാണ് സംസ്ഥാനത്താകെ അറസ്റ്റ് ആരംഭിച്ചത്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റുചെയ്യാനായിരുന്നു നിര്‍ദേശം. നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം ഇരുന്നൂറിലധികം പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ളവരുമുണ്ട്. സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസുകളില്‍ പെട്ടവരാണ് റിമാന്‍ഡിലുള്ളത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍പേര്‍ അറസ്റ്റിലായത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top