Flash News

ഇതു നമ്മളല്ലേ (കവിത)

October 30, 2018 , വര്‍ഷിണി വിനോദിനി

ithu nammalalle banner-1അതിരുകളില്ലാതെ പറക്കാന്‍ കൊതിച്ച നിന്നെ
നൂറായിരം കഥകള്‍ ചൊല്ലി മാടി വിളിച്ചു ഞാന്‍.
സ്നേഹ ഗായകാ..എന്‍ കാഞ്ചന കമ്പിന്മേല്‍
പൂഞ്ചിറകുകളൊതുക്കി, കൊക്കുരുമ്മി
തഞ്ചത്തിലേറു കണ്ണിട്ടു നോക്കുമൊരു
പച്ചപനം തത്തയല്ലയോ..നീ.

പുതുവസന്തത്തിനായ് പിടയുകാണെന്നുള്ളം
കണ്ണടച്ചു വരയ്ക്കുകയാണാ ചിത്രം
അടുത്ത വിളവെടുപ്പിനായ് വെമ്പും നിന്നുള്ളം
വരയ്ക്കുന്നില്ലേ ഓര്‍മ്മതന്‍ പൂവണിക്കാലം..
ജീവിത ആശകള്‍ വാടി നശിച്ച പോലെ
പൂഞ്ചിറകുകള്‍ തല്ലി കരയുന്നതെന്തിനു നീ കിളിയേ.
ഒരു നിഴലായ് നിന്നെ പിന്തുടരുന്നവളല്ലേ ഞാന്‍
ആ ചിറകിന്നടിയില്‍ തണല്‍ കൊതികുന്നവളല്ലേ ഞാന്‍.
ചിരകാല സ്വപ്നം സത്യമാകും കൌതുകം
അന്തരംഗത്തിലേറി വരുമീ പ്രണയിനി
കരിമ്പനയോലകളുമായ് സ്വീകരിക്കാം
കേള്‍ക്കാന്‍ സുഖമുള്ള പാട്ടുകള്‍ കേള്‍പ്പിച്ചാലും..!

സ്വപ്നങ്ങളും മോഹങ്ങളും കൊതിയ്ക്കുമെന്നുള്ളം
പ്രതീക്ഷയോടെ നിന്‍ കരം കവര്‍ന്ന്
പിന്നേയും മോഹന വാഗ്ദാനങ്ങള്‍ നല്‍കി
ഊളിയിട്ടു അനന്തമാംസ്നേഹമാം ആഴിയിലേക്ക് ..
മുത്തുകളും പവിഴങ്ങളും കണ്ടു രസിച്ച നാം
സ്വപ്ന കൂടാരത്തീല്‍ എത്തിയതറിഞ്ഞീല്ലാ.
നീര്‍ കുമിളകള്‍ കൊണ്ടൊരു മണിമാളിക പടുത്തുയര്‍ത്തിയ
പാവമാം നിഴലുകളല്ലയോ നമ്മള്‍..!

നമ്മളോരോന്നു മനകോട്ടകള്‍ കെട്ടുന്നൂ
ഇനി നിര്‍ത്തട്ടെ ഞാനെന്‍ മഹാമോഹ സ്വരങ്ങള്‍..


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top