Flash News

ശബരിമല സ്ത്രീ പ്രവേശനം; യുവതികള്‍ക്ക് പ്രത്യേക ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി സുരേഷ് ഗോപി

October 29, 2018

newsrupt2018-107b601f31-ba9f-41f2-9a85-3589870ff8e5SURESH_GOPIശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും കത്തിനില്‍ക്കെ പുതിയ ഐഡിയയുമായി നടനും എം.പി.യുമായ സുരേഷ് ഗോപി രംഗത്ത്. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കും. ഇല്ലെങ്കില്‍ വിഷയത്തില്‍ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രഖ്യാപനം. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതിനെതിരെ എന്‍എസ്എസിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ നാമജപ റാലിയില്‍ സുരേഷ് ഗോപി നേരത്തെ പങ്കെടുത്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top