Flash News

ക്‌നാനായ റീജിയണ്‍ ചിക്കാഗോ ഫൊറോന ഫെസ്റ്റ് വിജയകരമായി സമാപിച്ചു.

October 29, 2018 , ജോയിച്ചന്‍ പുതുക്കുളം

knanayaചിക്കാഗോ: ക്‌നാനായ റീജിയണ്‍ന്റെ ആഭിമുഖ്യത്തില്‍ വിവിധ ഫൊറോനകളിലായി നടക്കുന്ന ബൈബിള്‍ കലോത്സവത്തിന് ചിക്കാഗോ ഫൊറോന തലത്തിലുള്ള ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 27ന് നടത്തപ്പെട്ടു. ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോന ദൈവാലയത്തില്‍ വച്ച് ശനിയാഴ്ച രാവിലെ നടന്ന ഫൊറോന ഫെസ്റ്റിന് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് തിരിതെളിയിച്ചു.

ദൈവാശ്രയത്തില്‍ വളര്‍ന്ന ഒരു ജനതയെ ദൈവകൃപയില്‍ ശക്തിപ്പെടുത്തിയ ചരിത്രമാണ് ക്‌നാനായ സമുദായത്തിന്റേത് എന്നും ദൈവം ഒരുക്കുന്ന സംരക്ഷണം മറക്കുന്ന ഒരു ജനതയായി നാം മാറരുത് എന്ന് ചിക്കാഗോ ഫോറോന ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സമൂഹബലിയില്‍ നല്‍കിയ സന്ദേശത്തില്‍ മുഖ്യകാര്‍മികന്‍ മാര്‍ മാത്യൂ മൂലക്കാട്ട് പറഞ്ഞു.

മിയാവ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളി പറമ്പില്‍,ക്‌നാനായ റീജിയണ്‍ വികാരി ജനറാളും, മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ഇടവകവികാരിയുംമായ മോണ്‍. തോമസ് മുളവനാല്‍, സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി ഫാദര്‍ എബ്രഹാം മുത്തോലത്ത്. ഡിട്രോയിറ്റ് സെ.മേരിസ് ഇടവകവികാരി ഫാദര്‍ ജെമി പുതുശ്ശേരി, മിനസോട്ട മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ബിജു പാട്ടശ്ശേരി, തുടങ്ങി നിരവധി വൈദീകരും അന്നു നടന്ന സമൂഹബലിയില്‍ കാര്‍മികരായിരുന്നു. ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫോറോനയുടെ കീഴിലുള്ള മോര്‍ട്ടണ്‍ഗ്രോവ്, ഡിട്രോയിറ്റ്, മിനസോട്ട എന്നിവടങ്ങളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരുമായ നൂറുക്കണക്കിന് വിശ്വാസികള്‍ ദിവ്യബലിയിലും തുടര്‍ന്ന് നടത്തിയ വിവിധ കലോത്സവ കലാപരിപാടികളിലും പങ്കെടുത്തു. ശ്രീ ജെയ്‌മോന്‍ നന്ദികാട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ റീജിയണിലെ വിവിധ ഇടവകകളില്‍ നിന്നും എത്തിയ പ്രതിനിധികള്‍ പങ്കെടുക്കുകയും അതാത് ഇടവക സംവിധാനങ്ങള്‍ക്ക് നിദാനമായ അനുഭവസാക്ഷ്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. തദവസരത്തില്‍ അഭിവന്ദ്യ പിതാവ് മാര്‍ മാത്യു മൂലക്കാട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചോദ്യോത്തര വേളകള്‍ സജീവമാക്കുകയും ചെയ്തു. വിവിധ സ്‌റ്റേജുകളിലായി നടത്തിയ ബൈബിള്‍ ക്വിസ്, പുരാതന പാട്ട് , പ്രസംഗം , ദേവാലയ ഗീതങ്ങള്‍ തുടങ്ങിയ മത്സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹരാവുകയും ചെയ്തു. വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ പിതാവ് അധ്യക്ഷതവഹിച്ചു. റവ.ഫാ. ബിന്‍സ് ചേത്തലയില്‍ ഏവര്‍ക്കും സ്വാഗതമാശംസിച്ചു. മോണ്‍. തോമസ് മുളവനാല്‍, റവ.ഫാ. എബ്രഹാം മുത്തോലത്ത്, റവ.ഫാ. ബിജു പാട്ടശ്ശേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ജനറല്‍ കണ്‍വീനര്‍ സഖറിയ ചേലക്കല്‍ നന്ദി പറഞ്ഞു. ജെയ്‌സ് കണ്ണാച്ചാംപറമ്പില്‍ ചടങ്ങുകളുടെ എം.സി ആയി പ്രവര്‍ത്തിച്ചു. പഴയനിയമഗ്രന്ഥ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ട നൃത്തരംഗങ്ങളും, സ്കിറ്റുകളും ഏറെമികവുറ്റതാക്കി. രക്തസാക്ഷിത്വം വഹിച്ച ഇന്‍ഡോറിലെ വാഴ്ത്തപ്പെട്ട റാണി മരിയായുടെ ജീവിതകഥയെ ആസ്പദമാക്കി അവതരിപ്പിച്ച സ്കിറ്റ് ഏവരിലും ഏറെ ഹൃദയസ്പര്‍ശിയായി. കത്തോലിക്ക വിശ്വാസത്തെയും കനാനായപാരമ്പര്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് അവയെ കൂടുതല്‍ കരുത്താര്‍ജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ വര്‍ഷത്തെ ഫൊറോന ഫെസ്റ്റിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത് സഖറിയ ചേലയ്ക്കലിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ്.

ഫൈനാന്‍സ്: പോള്‍സണ്‍ കുളങ്ങര, ഫുഡ്: കുരിയന്‍ നെല്ലാമറ്റം, ലിറ്റര്‍ജി: ഫിലിപ്പ് കണ്ണോത്തറ, ചര്‍ച്ച് ക്വയര്‍: സജി മാലിതുരുത്തേല്‍. സെമിനാര്‍: ജെയ്‌മോന്‍ നന്ദികാട്ട്, എന്റെര്‍ടെയിന്‍മെന്‍റ്: സിമി തൈമ്യാലില്‍ (ഡിട്രോയിറ്റ്), യൂത്ത്: സാബു മുത്തോലത്ത്, ഇന്‍ഫെന്റെസ്: ട്വിങ്കിള്‍ തോട്ടിച്ചിറയില്‍, ചില്‍ഡ്രന്‍: ബിനു ഇടകരയില്‍, ഏഞ്ചല്‍സ്മീറ്റ്: ജ്യോതി ആലപ്പാട്ട്, മിനസോട്ട പ്രതിനിധി കവിതാ മുകളേല്‍. പബ്ലിസിറ്റി: സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമായിരുന്നു. കലാമത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനവും തദവസരത്തില്‍ വിതരണം ചെയ്തു. സമാപനം സ്‌നേഹ വിരുന്നോടെ ആയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top