Flash News

അമേരിക്കന്‍ അതിര്‍ത്തിയിലെ സംഭവ വികാസം

October 30, 2018 , ബ്ലെസന്‍ ഹ്യൂസ്റ്റണ്‍

American athirthiyile-1തെക്കേ അമേരിക്കയുടെ ഗ്വാട്ടിമല, ഹോണ്ടുറാസ്, എല്‍സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ പാലായനം ചെയ്യുന്നു. അവരുടെ പാലായനത്തിന്റെ ലക്ഷ്യം മെക്‌സിക്കോയിലേക്കും അവിടെ നിന്ന് അമേരിക്കയില്‍ എത്തുക എന്നതാണ്. കുറ്റകൃത്യങ്ങള്‍ പെരുകുന്നതും അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതും ജനങ്ങളില്‍ ഭീതി പടര്‍ത്തി കൊണ്ടിരിക്കുന്നതുമൂലം സുരക്ഷിതമായ ഇടം കണ്ടെത്താനാണ് ഈ പാലായനം. അതിര്‍ത്തികള്‍ അതിക്രമിച്ചു കടക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ഓരോ ദിവസം ചെല്ലുന്തോറും ജീവിത നിലവാരം താഴോട്ടുപോകുന്ന അവിടെ ഒരു പൗരന്റെ ശരാശരി വരുമാനം അഞ്ച് ഡോളറില്‍ താഴെയാണെന്നതുമാണ് സ്ഥിതി. ഒരു നേരത്തെ ആഹാരത്തിനായി ഒരാഴ്ചവരെ കാത്തിരിക്കുന്ന അവസ്ഥയും ഒരു രൂപായ്ക്കുവേണ്ടി ശരീരം പോലും വില്‍ക്കാന്‍ തയ്യാറായ സ്ഥിതിയുമാണ് ഇവിടുത്തെ ആളുകള്‍ക്ക് ഉള്ളത്.

ഈ പാലായനത്തിലുള്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും പെണ്‍കുട്ടികളും സ്ത്രീകളുമാണെന്നതാണ് ഒരു പ്രത്യേകത. അതില്‍ നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്. പെണ്‍കുട്ടികളും സ്ത്രീകളും എത്രമാത്രം സുരക്ഷിതരാണെന്ന്. നിലവിലുള്ള അമേരിക്കന്‍ കുടിയേറ്റ നിയമത്തിലും അന്താരാഷ്ട്ര നിയമത്തിലും തെക്കെ അമേരിക്കയിലുള്ളവര്‍ക്ക് രാഷ്ട്രീയ അഭയാര്‍ത്ഥികളായി പരിഗണിക്കുന്നതിനുള്ള അപേക്ഷ അമേരിക്കയിലേക്കും ഒപ്പം മെക്‌സിക്കോയിലേക്കും സമര്‍പ്പിക്കാമെന്നതാണ്. 2013-ല്‍ ഇങ്ങനെ അപേക്ഷിച്ച ആയിരത്തോളം പേര്‍ക്ക് കുടിയേറ്റത്തിനുള്ള അനുമതി മെക്‌സിക്കോ നല്‍കുകയുണ്ടായി. 2015-ലെ ട്രമ്പിന്റെ കുടിയേറ്റ നിയമത്തിലുള്ള ഭേദഗതി വരുത്തണമെന്ന ചുവടുപിടിച്ചുകൊണ്ട് അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് അമേരിക്ക-രാഷ്ട്രീയ അഭയാര്‍ത്ഥിത്വത്തിന് തുറന്ന സമീപനം വേണമെന്ന് രാഷ്ട്രീയ പ്രസ്താവനകളെ ചുവടു പിടിച്ചതും മെക്‌സിക്കന്‍ ഭരണകൂടം വീണ്ടും അനുമതി നല്‍കാന്‍ തയ്യാറാകുന്നതുമാണ് പുതിയ സംഭവവികാസത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

181021110125-01-migrant-caravan-1021-super-teaseഅക്രമവും അരജാകത്വവും കൊടികുത്തി വാഴുന്ന തെക്കെ അമേരിക്കന്‍ പട്ടണമായ ഹോണ്ടുറാസിലെ സാന്‍ പെട്രോസുലയില്‍ നിന്ന് ഒക്ടോബര്‍ 12ന് തുടക്കമിട്ട പാലായനത്തില്‍ നാലായിരത്തി അഞ്ഞൂറ് പേരുണ്ടായിരുന്നുവെങ്കില്‍ അത് പിന്നീട് ആറായിരമായി കൂടുകയും അങ്ങനെ അത് ദിവസവും പതിനായിരമായി കൂടിക്കൊരിക്കുകയുമാണ്.

രാഷ്ട്രീയ കുടിയേറ്റത്തിനുള്ള അനുകൂല നിലപാട് ഈ അടുത്ത കാലത്ത് മെക്‌സിക്കോ ലഘൂകരിച്ചതോടെ അതില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് ഇവരില്‍ കൂടുതല്‍ പേരും. കഴിഞ്ഞ ആഴ്ച തുടങ്ങിയ പാലായനത്തില്‍ കൂടുതല്‍ പേര്‍ പ്രതീക്ഷയോടെ എത്തുന്നതോടെ ഇത് ഒരു ജനസമുദ്രമാകുമെന്നതാണ് മെക്‌സിക്കോയ് ഭയപ്പെടുന്നത്. ഇവരെ ഉള്‍ക്കൊള്ളാന്‍ മെക്‌സിക്കോയിക്കും കഴിയില്ലെന്ന് അവരുടെ ഭരണകൂടത്തിനും അറിയാം. എന്നാല്‍ അവര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് അമേരിക്കയുടെ കാരുണ്യത്തിലാണ്. ഉദാര മനസ്സിലാണ്. അമേരിക്കയില്‍ എങ്ങനെയെങ്കിലും കടന്നു കൂടിയാല്‍ തൊഴില്‍ കണ്ടെത്തി പണം സമ്പാദിക്കാനും പട്ടിണിയിലും അരാജകത്വത്തിലും കഴിയുന്ന കുടുംബത്തിലുള്ളവരെ സഹായിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ ട്രമ്പും അമേരിക്കന്‍ ഭരണകൂടവും കനിഞ്ഞെങ്കിലെ ഈ പ്രതീക്ഷ പൂവണിയുകയുള്ളൂ.

അത് അസാധ്യമാണെന്ന് ഒരു കൂട്ടര്‍ ചിന്തിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കി അത് സാധിച്ചെടുക്കാനാണ് ചിന്തിക്കുന്നത്. പ്രത്യേകിച്ച് ഡമോക്രാറ്റിക്കുകാര്‍. സ്പാനീഷ് വംശജരുടെ ഏറ്റവും വലിയ പിന്തുണ അവര്‍ക്കുള്ളതുകൊണ്ട് ആ പിന്തുണ വോട്ടാക്കാനായി അവര്‍ ശ്രമിക്കുന്നുണ്ട്.

1639830_Central_America_Migrant_11-1024x768പല കാലങ്ങളില്‍ പല സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അമേരിക്ക കുടിയേറ്റത്തെ അനുവദിച്ചിട്ടുണ്ട്. 1600-ല്‍ മുതല്‍ യൂറോപ്യന്മാര്‍ കുടിയേറിയതു മുതല്‍ അമേരിക്കന്‍ കുടിയേറ്റ ചരിത്രം തുടങ്ങുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടു മുതല്‍ അതിന് കൂടുതല്‍ പരിരക്ഷ കൈവന്നുയെന്നു വേണം പറയാന്‍. 1880 മുതല്‍ 1920 വരെ രണ്ട് മില്യണ്‍ ആളുകള്‍ക്ക് അമേരിക്കയില്‍ കുടിയേറാന്‍ അനുമതി നല്‍കി. 1907 ല്‍ 1.3 മില്യന്‍ ആളുകള്‍ക്ക് നിയമപരമായി അമേരിക്കയില്‍ കുടിയേറാനുള്ള അനുമതി അന്നത്തെ സര്‍ക്കാര്‍ നല്‍കുകയുണ്ടായി.

എന്നാല്‍ 1917 ല്‍ പ്രാഥമിക എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ കൂടി കുടിയേറ്റത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് അനുമതി നല്‍കാന്‍ തുടങ്ങി. 1920-ല്‍ ക്വാട്ട സംവിധാനം കുടിയേറ്റത്തിന് ഏര്‍പ്പെടുത്തി. 1924 ലെ ഇമിഗ്രേഷന്‍ ആക്ട് പ്രകാരം ആകെ ജനസംഖ്യയുടെ രണ്ടില്‍ താഴെ ശതമാനമേ ക്വാട്ട നല്‍കാവൂ എന്ന് നിജപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലമെന്നുവേണമെങ്കില്‍ പറയാം അമേരിക്കന്‍ കുടിയേറ്റത്തിന് കുറവുവന്നുയെന്നതാണ് ഒരു വസ്തുത. അത് പതിനാലു മില്യണില്‍ നിന്ന് പത്ത് മില്ല്യണായി കുറഞ്ഞു അമേരിക്കയിലെ കുടിയേറ്റക്കാരുടെ ജനസംക്യ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയായ കോണ്‍ഗ്രസ്സ് സ്‌പെഷ്യല്‍ ലെജിസ്ലേഷന്‍ ആക്ട് പാസ്സാക്കിയതോടെ അഭയാര്‍ത്ഥികളെ കൂടി പരിഗണിക്കാന്‍ തുടങ്ങി.

5214392-6295861-image-a-141_1539981092761യൂറോപ്പില്‍ നിന്നു മാത്രമല്ല സോവിയറ്റ് യൂണിയനില്‍ നിന്നും അതോടെ കുടിയേറ്റക്കാര്‍ വരാന്‍ തുടങ്ങി. 1959 ല്‍ ക്യൂബയിലെ രാഷ്ട്രീയ അരാജകത്വത്തെ തുടര്‍ന്ന് അഭയര്‍ത്ഥികളെ അമേരിക്കയില്‍ കുടിയേറാന്‍ അനുവദിച്ചു. 1965 ലെ കോണ്‍ഗ്രസ്സ് പാസ്സാക്കിയ കുടിയേറ്റ നിയമ ഭേദഗതിയില്‍ കൂടി പൗരത്വം ലഭിച്ച അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ മാതൃരാജ്യത്തുള്ള അടുത്ത ബന്ധുക്കളെ സ്‌പോണ്‍സര്‍ഷിപ്പില്‍ കൂടി കൊണ്ടുവരാന്‍ അനുവാദം നല്‍കി. ഇതോടെ ഏഷ്യയില്‍ നിന്നും തെക്കെ അമേരിക്കയില്‍ നിന്നും ഇതുമൂലം ധാരാളം ആളുകള്‍ എത്താന്‍ തുടങ്ങി. ഇന്ത്യയിലുള്ള ആളുകള്‍ക്ക് അമേരിക്കയില്‍ കുടിയേറാന്‍ സാധിക്കാന്‍ തുടങ്ങിയത് ആ കാലം മുതലാണെന്ന് പറയാം.

അറുപതുകളുടെ അവസാനം ആതുര ശുശ്രൂഷാരംഗത്തുള്ളവരുടെ കുറവു നികത്താന്‍ കുടുംബത്തോടൊപ്പമുള്ള കുടിയേറ്റത്തിന് അനുമതി നല്‍കിയതാണ് മറ്റൊരു പ്രത്യേകത. പ്രത്യേകിച്ച് നഴ്‌സിങ്ങ് മേഖലയില്‍ അതിന്റെ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയവരാണ് മലയാളികള്‍. മലയാളികളുടെ ഇവിടുത്തെ കുടിയേറ്റത്തിന്റെ ചരിത്രം തുടങ്ങുന്നതു തന്നെ ആ കാലഘട്ടത്തിലാണ്. അതിനുശേഷം പല മേഖലകളിലെ തൊഴിലില്‍ വിദഗ്ധരെ കിട്ടാന്‍ വേണ്ടി ക്വാട്ട അടിസ്ഥാനത്തില്‍ ഗ്രീന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിസ നല്‍കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

DpbCdhQX4AIw0e-രണ്ടായിരത്തോടെ സാങ്കേതിക വിദഗ്ദ്ധരുടെ കുറവ് നികത്താന്‍ പ്രത്യേകിച്ച് ഐ.ടി. വിദഗ്ധരുടെ കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് ഒരു നിയമഭേദഗതി നടത്തിയതും ഇന്ത്യക്കാര്‍ക്ക് ഗുണകരമായി തീര്‍ന്നുയെന്നുവേണം പറയാന്‍. അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തിലെ ഏകദേശ രൂപമാണിതെങ്കില്‍ അഭയാര്‍ത്ഥി പുനരധിവാസത്തിന്റെ കണക്ക് വ്യത്യസ്തമാണ്. മൂന്ന് മില്ല്യണ്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കികഴിഞ്ഞു 1989 ല്‍ പാസ്സാക്കിയ റഫ്യൂജി ആക്ടില്‍ കൂടി ഇതുവരെയും. 2001 ലെ ന്യൂയോര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇത് നിര്‍ത്തലാക്കിയെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു നിശ്ചിത അംഗസംഖ്യയില്‍ അഭയാര്‍ത്ഥി പുനരധിവാസ്സം നടത്തുന്നുണ്ട്. വംശീയ കലാപം മൂലം സിറിയയില്‍ നിന്ന് കൂടി കുറച്ചു പേര്‍ക്ക് അഭയാര്‍ത്ഥികളായി പരിഗണിച്ച് കുടിയേറ്റം അനുവദിച്ചിട്ടുണ്ട്. 90 മുതല്‍ 95 വരെ 112000 അഭയാര്‍ത്ഥികള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഒബാമയുടെ ഭരണകാലത്ത് 84995 പേരെ അഭയാര്‍ത്ഥികളായി അമേരിക്കയിലെത്തിച്ചിട്ടുണ്ട്. 2016- ല്‍ 39000 മുസ്ലീം അഭയാര്‍ത്ഥികള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇങ്ങനെ പല വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം വ്യത്യസ്തമാണെങ്കിലും അമേരിക്ക അഭയാര്‍്ത്ഥികളെ പ്രത്യേക സാഹചര്യങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട് യെന്നതാണ് വസ്തുത.

2f5eb9f062784a888112602bd2355e16_18രാഷ്ട്രീയ അഭയം നല്‍കുകയെന്നത് അത്ര നിസ്സാരമായ കാര്യമല്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് പറയാവുന്ന കാര്യമല്ല അതെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും തീവ്രവാദപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും ഇതില്‍ കടന്നു കൂടാന്‍ സാധ്യതകള്‍ വളരെയേറെയാണെന്ന് സിറിയന്‍ അഭയാര്‍ത്ഥി പുനരധിവാസത്തില്‍ കൂടി ഫ്രാന്‍സും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെയും സംഭവത്തില്‍ കൂടി വ്യക്തമാക്കുന്നു. ഇതെ അവസ്ഥയായിരിക്കും അമേരിക്കയിലെയും അഭയാര്‍ത്ഥി പുനരധിവാസമുണ്ടായാല്‍ ഉണ്ടാകുകയെന്ന് യാഥാസ്ഥിതികരുടെ അഭിപ്രായം. പ്രസിഡന്റ് ട്രമ്പും ഇതിനോട് യോജിക്കുന്നുയെന്ന് വേണം പറയാന്‍. അദ്ദേഹത്തിന്റെ ചില പ്രസ്താവനകളില്‍ കൂടി അത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മാനുഷീക പരിഗണനകള്‍ നല്‍കണമെന്നതാണ് അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. ഈ രണ്ട് അഭിപ്രായങ്ങള്‍ക്കും എ്ത്രമാത്രം ജനപിന്തുണ ഉണ്ടെന്ന് ഇടക്കാല തിരഞ്ഞെടുപ്പില്‍ വ്യക്തമാകും. അതിനുശേഷം മാത്രമെ ഒരു പരിഹാരം ഇതിനു കാണാന്‍ പറ്റുകയുള്ളൂ. വാചാലതയ്ക്കു വേണ്ടിയും വെറുതെയും പറയുവാന്‍ ആര്‍ക്കും കഴിയും. പക്ഷെ അത് നടപ്പാക്കുമ്പോഴുള്ള ഭവിഷ്യത്ത് എത്രമാത്രമാണെന്ന് അത് നടപ്പാക്കി കഴിയുമ്പോഴെ മനസ്സിലാക്കാന്‍ കഴിയൂ. മതിലുകള്‍ അതിര്‍ത്തിയില്‍ പണിയുന്നതിനെ കുറ്റപ്പെടുത്തുമ്പോഴും അതിന്റെ അകത്തുള്ള സുരക്ഷിതത്വം നാം മനസ്സിലാക്കുന്നില്ലയെന്നതാണ് സത്യം. അതുതന്നെയാണ് ഇവിടെയും പ്രതിഫലിക്കേണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top