Flash News

ഫോമാ വില്ലേജിനു ഒരേക്കര്‍ ഭൂമി ദാനമായി നല്‍കി ദമ്പതികള്‍ മാതൃകയാവുന്നു

October 30, 2018 , പന്തളം ബിജു തോമസ്

JOSE PUNNOOSഡാളസ്: ഫോമായുടെ സ്വപ്ന പദ്ധതിയായ ഫോമാ വില്ലേജിന് ഒരേക്കര്‍ ഭൂമി ദാനമായി നല്‍കി ഹ്യൂസ്റ്റണില്‍ നിന്നുള്ള ജോസ് കെ. പുന്നൂസ് – ആലീസ് ജോസ് ദമ്പതികള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവുന്നു. കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്ത്, തലവൂര്‍ കൊട്ടാരക്കര റോഡിന് സമീപത്തായാണ് ഈ സ്ഥലം.

fomaA LOGOഅമേരിക്കയിലേക്ക് കുടിയേറിയ ഈ ദമ്പതികളുടെ ആദ്യത്തെ സമ്പാദ്യത്തില്‍ നിന്ന് നാട്ടില്‍ വാങ്ങിയ സ്ഥലമാണിത്. ഉള്ളവര്‍ ഇല്ലാത്തവന് കൊടുക്കുക എന്ന പരസഹായ തത്വത്തില്‍ വിശ്വസിക്കുന്ന ജോസിന്‍റെ കുടുംബം ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് ഉദാത്ത മാതൃകയാണ്. സഹജീവികളുടെ ദുഃഖങ്ങളില്‍ പങ്കാളികളാവുക, തങ്ങളാലാവുന്ന വിധം ദുരിതമനുഭവിക്കുന്നവരെ സഹായിച്ചു സമാശ്വസിപ്പിക്കുകയെന്നുള്ളതാവണം നമ്മുടെയെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നാണു ജോസ് പുന്നൂസിനും കുടുംബത്തിനും അമേരിക്കന്‍ മലയാളികളായ നമ്മളോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

പത്തനാപുരം തലവൂര്‍ കൊക്കാട്ടുവിളയില്‍ കുടുംബംഗമാണ്. 2001- ല്‍ നാട്ടില്‍ ന്നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കുടിയേറിയ ഈ കുടുംബം എറണാകുളം ജില്ലയിലെ കലൂരില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി വഹിച്ച വ്യക്തിയാണ് ജോസിന്റെ പത്നി ആലീസ് ജോസ്. ഡോ. ജിഷ ജോസ്, ജെസ്ലിന്‍ ജോസ് എന്നിവരാണ് മക്കള്‍. ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയന്‍ ഓര്‍ത്തഡോക്സ് ഇടവകാംഗങ്ങളാണ്.

ഫോമായുടെ ദീര്‍ഘകാല പദ്ധതിയായ ഈ സംരംഭത്തിനു ഇതിനോടകം തന്നെ വമ്പിച്ച ജനപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രവാസി മലയാളികളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതാണ് ഫോമായുടെ ഓരോ പ്രൊജക്ടിന്‍റെയും വിജയത്തിനടിസ്ഥാനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top