Flash News

ഡോ. കെ.പി. സുലൈമാന് ഗിഫ എക്‌സലന്‍സ് അവാര്‍ഡ്

October 30, 2018 , അഫ്സല്‍ കിളയില്‍

KPS

ഗിഫ എക്‌സലന്‍സ് അവാര്‍ഡ് കിഴിശ്ശേരിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും മങ്കടയിലെ കെ.പി. മാള്‍ മാനേജിംഗ് ഡയറക്ടറുമായ കൂട്ടപ്പിലാന്‍ അബ്ദുല്‍ ഹമീദ് ഡോ. കെ.പി. സുലൈമാന് അവാര്‍ഡ് സമ്മാനിക്കുന്നു

ദോഹ: ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക വിനിമയ പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസ്സോസിയേഷന്റെ എക്‌സലന്‍സ് അവാര്‍ഡ് ഡോ.. കെ.പി. സുലൈമാന്. വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക രംഗങ്ങളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പ്രവാസ ലോകത്തും നാട്ടിലും ശ്രദ്ധേയനായ ഡോ. കെ.പി. സുലൈമാനെ ഗിഫ എക്‌സലന്‍സ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ഗിഫ സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. സൗദി അറേബ്യേയില്‍ നിരവധി സ്‌ക്കൂളുകള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.പി.എസ്. എഡ്യൂക്കേഷണ്‍ ട്രസ്റ്റ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. കെ.പി. സുലൈമാന്‍ വ്യാപാര രംഗത്തും സജീവ സാന്നിധ്യമാണ്. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി ചെയ്തുവരുന്ന സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. സാമൂഹ്യ സൗഹാര്‍ദ്ധവും മതനിരപേക്ഷതയും ഉദ്‌ഘോഷിക്കുന്ന ഡോ. കെ.പി. സുലൈമാന്‍ കൊണ്ടോട്ടി മുതുവല്ലൂര്‍ ക്ഷേത്രപുനര്‍നിര്‍മാണത്തില്‍ പങ്കാളിയായതും മൂത്ത മകന്റൈ വിവാഹത്തോടനുബന്ധിച്ച് ഒരു കോടി രൂപയോളം ചിലവില്‍ 13 നിര്‍ധനരാായ പെണ്‍കുട്ടികളുടെ വിവാഹം നടത്തികൊടുത്തതുമൊക്കൈ അദ്ദേഹം ചെയ്തു വരുന്ന മാനസസേവനത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. സമകാലിക ലോകത്ത് മാനവസൗഹാര്‍ദ്ധം ഉദ്‌ഘോഷിക്കുന്ന ഇത്തരം വ്യക്തികളൈ ആദരിക്കുകയും അംഗീകരിക്കുകും ചെയ്യുന്നത്. സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റത്തിന് കാരണമാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓരോരുത്തരും അവരവരുടെ മേഖലകളില്‍ വിജയിക്കുന്നതോടൊപ്പം സമൂഹത്തിനും ഗുണകരമായ സാമൂഹ്യ പ്രതിബന്ധതയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിനെ അംഗീകരിക്കുകയും ജനോപകാരപ്രദമായ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ അവാര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

കിഴിശ്ശേരിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും മങ്കടയിലെ കെ.പി മാള്‍ മാനേജിംഗ് ഡയറക്ടറുമായ കൂട്ടപ്പിലാന്‍ അബ്ദുല്‍ ഹമീദ് ഡോ. കെ.പി. സുലൈമാന് അവാര്‍ഡ് സമ്മാനിച്ചു. ജീവിതം ധന്യമാവുന്നത് നമ്മെ കൊണ്ട് മറ്റുളളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമ്പോഴാണെന്നോര്‍മെപ്പടുത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ ഗിഫ ട്രഷറര്‍ ജൗഹറലി തങ്കയത്തില്‍., കുഴിമണ്ണ പഞ്ചായത്ത് മെമ്പര്‍ ഇസ്മാഈല്‍, ആലുംചോട് എല്‍.പി. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുസ്സമദ്, പി.ടി. പ്രസിഡണ്ട് ഷൗക്കത്ത് അരീക്കോട്, ബിജു, സിദ്ധീഖ് കിഴിശ്ശേരി, മമ്മുണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top