Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

നടുമുറ്റം ടീന്‍സ് മീറ്റ് രജിസ്‌ട്രേഷന്‍ തുടരുന്നു

October 30, 2018 , കള്‍ച്ചറല്‍ ഫോറം

NadumuttamTM2018-1“പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക” എന്ന പ്രമേയത്തിലുള്ള കള്‍ച്ചറല്‍ ഫോറം കാമ്പയിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം വനിതാ വിഭാഗമായ നടുമുറ്റം വിപുലമായ കേരളപ്പിറവി ആഘോഷങ്ങളും ടീന്‍സ്മീറ്റും സംഘടിപ്പിക്കുന്നു .

നവംബര്‍ രണ്ടിന് വക്രയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലാണ് വിപുലമായ കേരളപ്പിറവി ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 7:30 മുതല്‍ വൈകുനേരം 5:30 വരെയാണ് ടീന്‍സ് മീറ്റ്. സ്‌കൂളിലെ എട്ടു മുതല്‍ പന്ത്രണ്ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ടീന്‍സ് മീറ്റ് നടത്തുന്നത്.

കേരളത്തിന്റെയും പ്രവാസത്തിന്റെയും പുതിയ സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികക്ക് ഉണ്ടാകേണ്ട സാമൂഹ്യ അവബോധം, ഔദ്യോഗിക ഭാവി ജീവിതത്തില്‍ ഉണ്ടാകേണ്ട കാഴ്ചപ്പാടുകളെക്കുറിച്ച് ബോധവത്കരണം, മാനസിക ഉല്ലാസങ്ങള്‍ക്കുള്ള വിവിധ ഗെയിമുകള്‍, കേരളത്തനിമ വിളിച്ചോതുന്ന കലാപരിപാടികള്‍ എന്നിവയാണ് ടീന്‍സ് മീറ്റിന്റെ പ്രധാന പരിപാടികള്‍. പ്രമുഖ ആര്‍ക്കിടെക്റ്റും ഉര്‍വി ഫൌണ്ടേഷന്‍ ചെയര്‍മാനുമായ ഹസ്സന്‍ നസീഫ് മുഖ്യാതിഥിയായിരിക്കും.

ടീന്‍സ്മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.cfqatar.org എന്ന വെബ്സൈറ്റ് വഴിയോ 33173616, 33368148 എന്ന വാട്സ് ആപ്പ് നമ്പരുകള്‍ വഴിയോ പേര് രജിസ്റ്റർ ചെയ്യേണ്ടാതാണ്.

NadumuttamTM2018s

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top