Flash News

ജോസ് മെതിക്കളം ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

October 31, 2018 , ജോസ് മാളേയ്ക്കല്‍

Joseph Methikalamഫിലാഡല്‍ഫിയ: എടത്വാ തൈശേരി കുടുംബത്തില്‍പ്പെട്ട ജോസഫ് മെതിക്കളം (84) ഒക്ടോബര്‍ 29 നു ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ചാക്കോ വര്‍ഗീസ്, ഏലിയാമ്മ ചാക്കോ ദമ്പതികളുടെ ഇളയ മകന്‍. മൃതസംസ്‌ക്കാരം നവംബര്‍ 3 ശനിയാഴ്ച്ച.

ഭാര്യ: പരേതയായ കത്രിക്കുട്ടി തൊട്ടിയില്‍

മക്കള്‍: ഡോ. ബ്ലസി മെതിക്കളം (പീഡിയാട്രീഷ്യന്‍), ഡോ. ബിന്ദു മെതിക്കളം (സൈക്കോളജിസ്റ്റ്). രണ്ടുപേരും സെ. തോമസ് സീറോമലബാര്‍ പള്ളിയിലെ മതാധ്യാപകര്‍.

മരുമകന്‍: ഡോ. സാജു ചാക്കോ വിളിങ്ങോലില്‍

കൊച്ചു മക്കള്‍: ജയിംസ്, ജോസഫ്, ജെസിക്ക

സഹോദരങ്ങള്‍: പരേതരായ വര്‍ഗീസ് മെതിക്കളം, മേരി പാറേക്കളം

1975 ല്‍ അമേരിക്കയില്‍ കുടിയേറിയ ജോസ് മെതിക്കളം ന്യൂയോര്‍ക്കില്‍ 30 വര്‍ഷങ്ങള്‍ ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചശേഷം ഫിലഡല്ഫിയായിലേക്കു താമസം മാറ്റി. ന്യൂയോര്‍ക്കിലെ ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ജോസും കത്രിക്കുട്ടിയും. ചെറുപ്പംമുതല്‍ എടത്വാ സെ. ജോര്‍ജ് ഫോറോനാപള്ളിയിലും, അമേരിക്കയിലെത്തിയശേഷം ന്യൂയോര്‍ക്കിലും, ഫിലാഡല്‍ഫിയായിലും സാസ്‌കാരികരംഗത്തും സാമൂഹികരംഗത്തും സജീവമായിരുന്നു പരേതന്‍.

പൊതുദര്‍ശനം: നവംബര്‍ 2 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിമുതല്‍ 9 വരെ സീറോമലബാര്‍ പള്ളിയില്‍ (608 welsh Road, Philadelphia PA 19115)

സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 3 ശനിയാഴ്ച രാവിലെ 8:30 സീറോമലബാര്‍ പള്ളി. തുടര്‍ന്ന് മൃതദേഹം Our Lady of Grace Cemetery യില്‍ സംസ്‌കരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top