Flash News

ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഇടവക പെരുന്നാളും പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മ പെരുന്നാളും

October 31, 2018 , ജീമോന്‍, റാന്നി

perunal first page 16X20-1ഹ്യൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക പെരുന്നാളും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മ പെരുന്നാളും പൂര്‍വ്വാധികം ഭംഗിയോടെ ഒക്ടോബര്‍ 28-ാം തീയതി വി. കുര്‍ബ്ബാനാനന്തരം കൊടിയേറ്റോടുകൂടി ആരംഭിച്ച് നവംബര്‍ 4-ാം തീയതി വിശുദ്ധ കുര്‍ബ്ബാനാനന്തരം നടത്തപ്പെടുന്ന റാസയ്‌ക്കും ശ്ലൈഹീക വാഴ്‌വിനും ശേഷം കൊടിയിറക്കത്തോടും സദ്യവട്ടത്തോടും കൂടി പരിസമാപിക്കുന്നു.

ആ പുണ്യ പിതാവിന്റെ തിരുശേഷിപ്പിനാല്‍ അനുഗ്രഹീതമായ ഈ ദേവാലയത്തില്‍ വെച്ച് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തിലും ഹ്യൂസ്റ്റണിലെ സഹോദരീ ഇടവകകളിലെ വന്ദ്യ വൈദികരുടെ സഹ കാര്‍മ്മികത്വത്തിലും വിപുലമായ പരിപാടികളോടുകൂടി നവംബര്‍ 2, 3, 4 തീയതികളില്‍ ആചരിക്കുന്നു.

നവംബര്‍ 2 വെള്ളിയാഴ്ച രാവിലെ 8:30 നു നടത്തപ്പെടുന്ന വി. കുര്‍ബ്ബാനയിലും അന്നേ ദിവസം വൈകിട്ടു സന്ധ്യാ പ്രാര്‍ത്ഥനയോടനുബന്ധിച്ചു റവ. ഫാ. ഐസക് ബി പ്രകാശ് നടത്തുന്ന വചന ശുശ്രുഷയിലും, നവംബര്‍ 3 ശനിയാഴ്‌ച സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ചു നടക്കുന്ന വചന ശുശ്രുഷയിലും, റാസയിലും, നവംബര്‍ 4-ാം തീയതി പെരുന്നാള്‍ കുര്‍ബ്ബാനയോടനുബന്ധിച്ചു നടത്തപ്പെടുന്ന എല്ലാ ശുശ്രൂഷകളിലും പ്രാര്‍ത്ഥനാപൂര്‍വ്വവും ഭക്ത്യാദരവുകളോടും നേര്‍ച്ച കാഴ്ചകളോടുകൂടിയും വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരുടെയും സാന്നിധ്യം ക്ഷണിക്കുന്നതായി ഇടവകയ്ക്കു വേണ്ടി വികാരി റവ. ഫാ. രാജേഷ് കെ. ജോണ്‍, അസിസ്റ്റന്റ് വികാരി റവ. ഫാ. ക്രിസ്റ്റഫര്‍ മാത്യു എന്നിവര്‍ അറിയിച്ചു.

perunal first page 16X20PERUNAL 2018 PAGE 16X20


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top