Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

വനിതാ പോലീസില്ലാതെ യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസിനെ വെട്ടിലാക്കി യുവതി വസ്ത്രാക്ഷേപം നടത്തി

October 31, 2018

videoവനിതാ പോലീസ് ഇല്ലാതെ യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച ആണ്‍ പോലീസുകാരെ വെട്ടിലാക്കി യുവതി സ്വയം വസ്ത്രാക്ഷേപം നടത്തിയത് കാണികള്‍ക്കും കൗതുകമായി. നാലഞ്ച് പോലീസുകാരുടെ മുന്‍പിലാണ് യുവതി സ്വയം വസ്ത്രങ്ങള്‍ അഴിച്ചത്. പൊലീസുകാരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ചെയ്ത ഈ പ്രവൃത്തി പൊലീസുകാരെ നിസ്സഹായരാക്കി. മുംബൈയിലെ ലോഖണ്ഡ് വാലയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം.

സമ്പന്നര്‍ മാത്രം താമസിക്കുന്ന ഉയരം കൂടിയ പോഷ് റസിഡന്‍ഷ്യന്‍ കോംപ്ലക്‌സിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. തങ്ങള്‍ക്കൊപ്പം രാത്രിതന്നെ സ്റ്റേഷനിലേക്കു വരാന്‍ പൊലീസുകാര്‍ യുവതിയെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണിത്. വനിതാ പൊലീസ് സംഘത്തിലില്ലായിരുന്നു. രാവിലെ താന്‍ സ്റ്റേഷനില്‍ വന്നുകൊള്ളാമെന്നു പറഞ്ഞെങ്കിലും പൊലീസുകാര്‍ സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്നാണു യുവതിക്കു വസ്ത്രമഴിച്ചു പ്രതിഷേധിക്കേണ്ടിവന്നത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് നഗരവാസികള്‍ സംഭവം അറിയുന്നത്. ലിഫ്റ്റില്‍ തനിച്ചുനില്‍ക്കുന്ന യുവതി മുകള്‍നിലയിലുള്ള തന്റെ ഫ്‌ളാറ്റിലേക്കു പോകാന്‍ അനുവദിക്കണമെന്ന് പൊലീസുകാരോടു തുടര്‍ച്ചയായി അപേക്ഷിക്കുന്നതു കാണാം. പക്ഷേ, അസമയത്തുതന്നെ യുവതി തങ്ങള്‍ക്കൊപ്പം വരണമെന്നു പൊലീസുകാര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണു യുവതിക്ക് അറ്റകൈ പ്രതിഷേധത്തിലേക്കു മാറേണ്ടിവന്നത്.

പുലര്‍ച്ചയോടെ യുവതി തന്നെയാണ് പൊലീസിനെ തന്റെ താമസസ്ഥലത്തേക്കു വിളിച്ചുവരുത്തിയത്. കെട്ടിടത്തിലെ കാവല്‍ക്കാരന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. തനിക്കു സിഗരറ്റ് വേണമെന്ന് ഇന്റര്‍കോമിലൂടെ യുവതി സെക്യൂരിറ്റി ജീവനക്കാരന്‍ അലോകിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്രേ. അലോക് ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് ഇവരും തമ്മില്‍ ചൂടേറിയ വഴക്കും തര്‍ക്കവുമായി.

ഡെറാഡൂണില്‍നിന്നെത്തി മുംബൈയില്‍ താമസിക്കുന്ന യുവതി സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ ആക്രമിച്ചതായി ആരോപിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നെത്തിയ പൊലീസ് പരാതി നല്‍കാന്‍ രാത്രിതന്നെ തങ്ങള്‍ക്കൊപ്പം സ്റ്റേഷനിലേക്കു വരാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് യുവതി നിസ്സഹായയാത്. സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഉണ്ടായിട്ടും വനിതാ പൊലീസിന്റെ സഹായമില്ലാതെ യുവതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് നടപടി വിവാദത്തിലായിരിക്കുകയാണ്.

താന്‍ ഇപ്പോള്‍ സ്റ്റേഷനിലേക്കു വരുന്നില്ലെന്നു യുവതി ആവര്‍ത്തിച്ചു പറയുന്നുണ്ട്. തന്നെ മുറിയിലേക്കു പോകാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പക്ഷേ വഴി തടഞ്ഞുകൊണ്ടുനില്‍ക്കുന്ന പൊലീസുകാര്‍ യുവതി തങ്ങള്‍ക്കൊപ്പം ആ രാത്രിതന്നെ സ്റ്റേഷനിലേക്കു വരണമെന്ന് ആവശ്യപ്പെടുകയാണ്. വഴക്കു കേട്ടു തടിച്ചുകൂടിയവര്‍ അതിശയിച്ചുനില്‍ക്കേ യുവതി ദേഷ്യം നിയന്ത്രിക്കാനാവാതെ തന്റെ വസ്ത്രങ്ങള്‍ ഓരോന്നായി വലിച്ചൂരി. കണ്ടുനിന്നവരില്‍ ഒരാള്‍ പോലും പ്രശ്‌നത്തില്‍ ഇടപെടുകയോ യുവതിയെ സഹായിക്കാന്‍ തയാറാകുകയോ ചെയതില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top