Flash News

ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷ: ഫ്രറ്റേണിറ്റി മൂവ്മെന്റ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് പരാതി നല്‍കി

November 1, 2018 , കെ.എം സാബിര്‍ അഹ്സന്‍

flagതിരുവനന്തപുരം: മതിയായ ക്ലാസുകള്‍ നടത്താതെ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷ നടത്താനുള്ള തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്ദ റൈഹാന്റെ നേതൃത്വത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കള്‍ കേരള സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്ക് പരാതി നല്‍കി.

പ്രളയമടക്കമുള്ള കാരണങ്ങള്‍ മൂലം ആഴ്ചകളോളം ക്ലാസുകള്‍ നടക്കാത്തതിനാല്‍ പാഠഭാഗങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യം പരിഗണിച്ച് നവംബര്‍ 8ന് ആരംഭിക്കാനുള്ള തീരുമാനം മാറ്റി പരീക്ഷ നീട്ടിവെക്കുമെന്ന് കണ്‍ട്രോളര്‍ ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു.

സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിര്‍ അഹ്സന്‍, അംജദ് കൊല്ലം, തിരുവനന്തപുരം നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥി ഇജാസ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top