Flash News

ആരാധകര്‍ക്ക് ധോണി വ്യത്യസ്ഥനാണ്; കാര്യവട്ടം ഫീല്‍ഡില്‍ ഭിന്നശേഷിക്കാരനോടൊത്ത് അല്പനേരം

November 1, 2018

dhoni-fanതിരുവനന്തപുരം: എം.സ്. ധോണി ആരാധകര്‍ക്ക് വ്യത്യസ്ഥനാണ്. എവിടെ ചെന്നാലും ആ വ്യത്യസ്ഥത ധോണി നിലനിര്‍ത്തുകയും ചെയ്യും. എത്ര തിരക്കിലായാലും തന്റെ ആരാധകരെ ധോനി നിരാശരാക്കാറില്ല. തന്നെ കാണാന്‍ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന ആരാധകര്‍ക്കരികിലേക്ക് എന്നും പുഞ്ചിരിയോട് കൂടിയേ ധോണി കടന്നു വരാറുള്ളു. ഇപ്പോളിതാ തന്റെ കരിയറിലെ നിര്‍ണായക മത്സരം നടക്കാന്‍ പോകുന്ന തിരുവനന്തപുരത്തും ധോണി ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ താരങ്ങളെക്കാണാന്‍ തിരക്കിട്ടു നിന്നവര്‍ക്കിടയില്‍ തന്നെക്കാണാന്‍ വീല്‍ചെയറില്‍ ഭിന്നശേഷിക്കാരനായ ഒരു ആരാധകന്‍ എത്തി എന്നറിഞ്ഞ ധോണി അയാളുടെ അടുത്തേക്ക് നടന്നു ചെല്ലുകയായിരുന്നു. ഭിന്നശേഷിക്കാരനായ ആ ആരാധകനോട് അല്‍പ നേരം സംസാരിച്ച ശേഷം ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്താണ് മടങ്ങിയത്.

ഇന്ത്യക്ക് രണ്ട് ലോകകപ്പ് വിജയങ്ങള്‍ നേടി തന്ന മുന്‍ ഇന്ത്യന്‍ നായകനെ സംബന്ധിച്ചിടത്തോളം കാര്യവട്ടം ഏകദിനം ഏറെ നിര്‍ണായകമാണ്. ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ധോണിക്ക് പലതും തെളിയിക്കാന്‍ ബാക്കിയുണ്ട്. അടുത്ത കാലത്തായി ബാറ്റിംഗില്‍ ഏറെ നിറംകെട്ട ധോണിക്ക് ഒരു മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഏകദിന ടീമിലെ സ്ഥാനവും ഭീഷണിയായേക്കാം.

https://www.facebook.com/MSDhoniFansOfficial/videos/251690859029382/

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top