Flash News

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് ഷിക്കാഗോയില്‍

November 2, 2018 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

familyconferencenewചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ പത്താമത് വാര്‍ഷിക ആഘോഷങ്ങളും 2019 ജൂലൈ 17 മുതല്‍ 20 വരെ ഷിക്കാഗോ ഹില്‍ട്ടണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ (Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181) നടക്കും. ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ചിക്കാഗോയിലുള്ള ഇടവകകളുടെ സഹകരണത്തിലും, ഭദ്രാസന കൗണ്‍സിലിന്‍റെയും ആധ്യാത്മീക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ സാന്നിധ്യം പ്രത്യേകം അനുഗ്രഹീതമായിരിക്കും. മൂന്നു വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെഎല്ലാ ഇടവകകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇപ്രകാരമുള്ള അതിവിപുലമായ കോണ്‍ഫറന്‍സ് നടത്തുന്നത്. ഏരിയ/റീജണല്‍തല കോണ്‍ഫറന്‍സുകള്‍ ഇതിനോടകം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മുന്നൂറില്‍പ്പരം വരുന്ന യുവതീയുവാക്കള്‍ ഉള്‍പ്പടെ ആയിരത്തില്‍പ്പരം വിശ്വാസികള്‍ പങ്കെടുക്കുന്ന സമഗ്രമായ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഏരിയ തലത്തിലുള്ള കിക്ക് ഓഫ് മീറ്റിംഗുകള്‍ ചിക്കാഗോ, ഡാളസ്, ഹ്യൂസ്റ്റണ്‍, ഫ്ലോറിഡ, അറ്റ്‌ലാന്റ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നടക്കും.

അഭിവന്ദ്യ ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത (പ്രസിഡന്റ്), ഫാ. ഡാനിയേല്‍ ജോര്‍ജ്ജ്, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍, എബ്രഹാം വര്‍ക്കി (കണ്‍‌വീനര്‍മാര്‍), ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോര്‍ജ്ജ്, ഫാ. ഫിലിപ്പ് എബ്രഹാം (ഡയറക്ടര്‍മാര്‍), ജിമ്മി പണിക്കര്‍ (സെക്രട്ടറി) സിബില്‍ ചാക്കോ (ജോയിന്‍റ് സെക്രട്ടറി), കോശി ജോര്‍ജ്ജ് (ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മിറ്റികള്‍ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top