Flash News

കേരള ഗവണ്‍മെന്റിന്റെ ഹിന്ദു വിരുദ്ധ നിലപാടില്‍ പ്രതിഷേധം ചിക്കാഗോയിലും

November 2, 2018 , ജോയിച്ചന്‍ പുതുക്കുളം

chicago_pic1ചിക്കാഗോ: അമേരിക്കന്‍ ഹൈന്ദവ സമൂഹവും വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തരും എന്നും മാതൃകയായി കാണുന്ന ചിക്കാഗോ മലയളി ഹൈന്ദവ സംഘടനകളുടെ മാതാവായ ഗീതാമണ്ഡലം, ശബരിമല ആചാര അനുഷ്ടാന സംരക്ഷണത്തിനായും, കേരളത്തിലെ സംസ്ഥാന ഭരണകൂടത്തിന്റെ ഹൈന്ദവ വിരുദ്ധ നടപടികള്‍ക്കെതിരായും ആരംഭിച്ച നാമജപ സഹന സമര പരമ്പരയിലെ രണ്ടാമത്തെ പ്രതിഷേധ സഹന മാര്‍ച്ച് ഈ കഴിഞ്ഞ ശനിയാഴ്ച്ച റാണാ റീഗന്‍ സെന്ററിന് മുന്‍പില്‍ സംഘടിപ്പിച്ചു.

chicago_pic1aഅമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ സാരഥികള്‍ ഒന്നിച്ച് ഇതരണത്തില്‍ ഒരു വലിയ പ്രതിഷേധ മാര്‍ച്ചും, സമ്മേളനവും സങ്കടിപ്പിക്കുന്നത് ഇത് നാടാടെയാണ്. ജാതിമത രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അപ്പുറം മനുഷ്യനെ ഈശ്വരനായി ദര്‍ശിക്കുവാന്‍ പഠിപ്പിക്കുന്ന ലോകത്തിലെ ഒരേ ഒരു തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല, എല്ലാ കാലവും മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് ഭരിച്ചു കൊണ്ടിരിക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെയും, മതപരിവര്‍ത്തന ലോബിയുടെയും കണ്ണില്ലേ കരടായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ശബരിമലയെ തകര്‍ക്കുവാനുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി, മുന്‍ കാല സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം തിരുത്തി, ശബരിമലക്ക് എതിരായും തങ്ങള്‍ക്ക് അനുകൂലവുമായ വിധി നേടുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെ സ്ത്രീ പുരുഷ ഭേദമെന്യേ ആബാല വൃദ്ധ ജനങ്ങളും തെരുവില് ഇറങ്ങി സമാധാനപരമായി മാര്‍ച്ച് നടത്തിയപ്പോള്‍, കടുത്ത സ്റ്റാലിനിസ്‌റ് മാതൃകയില്‍ പ്രായമായ അമ്മമാരേ അടക്കം ക്രൂരമായി തല്ലിച്ചതച്ച്, തലയില്‍ വൃത്തിഹീനമായ നാപ്കിനുമായി മലകയറുവാന്‍ ശ്രമിച്ച ചുംബന സമര ആക്ടിവിസ്റ്റുകളായ അന്യമതസ്തരായ യുവതികള്‍ക്ക് മലകയറുവാന്‍ ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു ഭരണകൂടം. ഒന്നോ രണ്ടോ മാധ്യമങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാ മാധ്യമങ്ങളും ശബരിമല വിഷയത്തെ പൂര്‍ണമായി അവഗണിച്ചെങ്കിലും, നിശ്ചയധാര്‍ഢ്യത്തോടെ അമ്മമാരുടെ നേതൃത്വത്തില്‍ നടന്ന നാമജപ മാര്‍ച്ചിനു ലോകം മുഴുവനുമുള്ള അയ്യപ്പ ഭക്തരുടെയും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്.

chicago_pic2കേരളത്തിലെ ഈ ജപയാത്രകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഗീതാമണ്ഡലം സംഘടിപ്പിച്ച രണ്ടാമത്തെ പ്രതിഷേധ നാമജപ മാര്‍ച്ചില്‍ ചിക്കാഗോ ഗീതാമണ്ഡലത്തോടൊപ്പം, ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൌണ്ടേഷന്‍, വി എച്ച് പി എ, ഭാരതീയ സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ്, ഗുജറാത്ത് ഹിന്ദു കമ്മ്യൂണിറ്റി, തെലുഗു അയ്യപ്പ മണ്ഡലം, ഒ ഫ് ബി ജെ പി , തമിഴ് അയ്യപ്പ സേവാമണ്ടലെം എന്നി സംഘടനകളും അണിചേര്‍ന്നിരുന്നു.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഹേമന്ത് പട്ടേല്‍, കേരളത്തില്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന ഹിന്ദു സമൂഹത്തെ ഒരു രണ്ടാം തരം പൗരന്മാര്‍ ആയി ആണ് കേരള സര്‍ക്കാര്‍ കാണുന്നത് എന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും വിവരിച്ചു. പറവൂര്‍ യാക്കോബായ പള്ളിക്കായുള്ള കേസില്‍ സുപ്രീം കോടതി വിധി വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, കേരളത്തില്‍ നേഴ്‌സ്മാരായി ജോലിചെയ്യുന്ന സഹോദരിമാരുടെ ശമ്പള വര്‍ദ്ധനവിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോഴും, ഈ വിധി നടപ്പാക്കാതിരിക്കുവാന്‍ പ്രതേകം ശ്രദ്ധിക്കുകയും. എന്നാല്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് ഒത്താശ നല്‍കി സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി നേടികൊടുക്കുവാന്‍ സഹായിക്കുകയും, നാഷണല്‍ ഹൈവേപരിസരത്തു നിന്നും ബാറുകള്‍ മാറ്റണം എന്ന സുപ്രീം കോടതി വിധി തകര്‍ക്കുവാനായി, നാഷണല്‍ ഹൈവേയുടെ പേരുതന്നെ മാറ്റി സ്റ്റേറ്റ് ഹൈവേ ആക്കിയതും, പാപ്പാത്തിചോലയില്‍ അനധികൃതമായി കുരിശുനാട്ടി മല കൈയേറിയതിനെ പരസ്യമായി പിന്തുണക്കുകയും, അനധികൃത കുരിശുകള്‍ മാറ്റിയ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി, നാടുകടത്തിയും കുപ്രസിദ്ധി ആര്‍ജിച്ച, ധാര്‍ഷ്ട്യവും അഹങ്കാരവും മഖമുദ്രയാക്കിയ ഒരു മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത് എന്നും കേന്ദ്ര ഇടപെടല്‍ മൂലം മാത്രമേ ശബരിമലയെ രക്ഷിക്കുവാന്‍ കഴിയു എന്ന് ഗീതാമണ്ഡലം അധ്യക്ഷന്‍ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

chicago_pic3വിശ്വാസികള് സ്വന്തം മനസ്സിനെ പാറപോലെ ഉറപ്പിച്ച വ്രതനിഷ്ഠയുടെ, ശിലാശൈലത്തിലാണ് ശബരിമലയില്‍ സ്വാമി അയ്യപ്പന്‍ ചിന്മുദ്രയുടെ തന്മയീഭാവമായി അനുഗ്രഹദായിയായി നിലകൊള്ളുന്നത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും സാന്ദ്രമായ സച്ചിദാനന്ദ ഭാവത്തില്‍ വേണം മലകയറുവാന്‍, അപ്പോള്‍ മാത്രമേ തത്വമസി പൊരുള്‍ തിരിച്ചറിയുവാന്‍ കഴിയു. ശബരിമലയില് യുവതീപ്രവേശനം ആവശ്യപ്പെട്ട് ചിലര് കോടതിയില് എത്തിയത്. ഉന്മാദത്തിന്റെയും അദമ്യമായ സ്വാതന്ത്ര്യത്തിന്റെയും ഉന്മത്ത ലഹരിയില് കൊടുങ്കാട്ടില് ഒരു ടൂറിനുള്ള അവസരം എന്ന നിലയില്‍ ആണ് അവര് ശബരിമലയെ കാണുന്നത് എന്ന് ഗീതാമണ്ഡലം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ പ്രജീഷ് അഭിപ്രായപ്പെട്ടു. ഭക്തനെയും ഭഗവാനെയും ഒന്നായി കാണുന്ന, ശബരിമലയെ സ്വന്തം ജീവനേക്കാളും ജീവിതത്തേക്കാളും വലുതായി കാണുന്ന ഒരുവലിയ അയ്യപ്പ ഭക്ത സമൂഹം എന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും ഉണ്ട്, അവരുടെ ജീവരക്തത്തിലാണ് ഇന്നും ശബരിമല നിലകൊള്ളുന്നത്. ജാതിമത വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസമില്ലാതെ, “ഈശാവാസ്യമിദം സര്‍വ്വം” എന്ന തിരിച്ചറിവ് അല്ലെങ്കില്‍ സമസ്തഭൂതങ്ങളിലും തന്നെത്തന്നെ കണ്ട് ഒരു ഏകത്വം എല്ലാത്തിലും കാണുവാന്‍ കഴിയുന്ന തലത്തിലേക്ക് ഒരു അയ്യപ്പനെ ഉയര്‍ത്തികൊണ്ട് വരുവാനുള്ള പരിശീലനമാണ് ശബരിമല ദര്ശനത്തിലൂടെ അയ്യപ്പ ഭക്തന് ലഭിക്കുന്നത്. ലോകസമസ്താഃ സുഖിനോ ഭവന്തു എന്ന് പ്രാര്‍ത്ഥിച്ചു മാത്രം ജീവിക്കുന്ന ഒരു ജനതയെ, എന്നന്നേക്കുമായി തുടച്ചു നീക്കുവാന്‍ ശ്രമിക്കുകയല്ല, സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്, മറിച്ച് അത്തരത്തില്‍ ഒരു ജനതയെ വളര്‍ത്തുകയാണ് വേണ്ടത്. ക്ഷേത്രങ്ങള്‍ വെറുമൊരു പ്രാര്‍ത്ഥനാലയങ്ങള്‍ അല്ല മറിച്ച്, ഉര്‍ജ്ജപ്രസരണകേന്ദ്രങ്ങള്‍ ആണ്. അതില്‍ തന്നെ ശബരിമല ക്ഷേത്രത്തില്‍ നിന്നും ഭക്തന് ലഭിക്കുന്ന ഊര്‍ജ്ജം മറ്റ് എല്ലാ ക്ഷേത്രങ്ങളേക്കാള്‍ വളരെ വലുതാണ്. ഓരോ ക്ഷേത്രങ്ങളുടെയും ചൈതന്യം വര്‍ദ്ധി പ്പിക്കുവാനായി ആണ് ഓരോ ആചാരങ്ങളും, അനുഷ്ടാങ്ങളും, ഉത്സവങ്ങളും നടത്തുന്നത്, ഓര്‍ക്കുക ആചാരാനുഷ്ടാനങ്ങള്‍ നിലനിന്നാല്‍ മാത്രമേ ശബരിമലയുടെ ചൈതന്യം നിലനിര്‍ത്തുവാന്‍ നമ്മുക്ക് കഴിയുകയുള്ളു എന്ന് ഗീതാ മണ്ഡലം ആല്മീയ ആചാര്യന്‍ ആനന്ദ് പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

chicago_pic4ഹിന്ദുത്വം എന്നും സ്ത്രീകളെ തുല്യരായി ആണ് കാണുന്നത്. അര്ദ്ധനാരീശ്വര സങ്കല്പവും ‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ’ സ്ത്രീകള് എവിടെ പൂജിക്കപ്പെടുന്നു അവിടെ ദേവതകള് സന്തോഷിക്കുന്നു എന്ന വചനവും ഒക്കെ സ്ത്രീത്വത്തെ തുല്യരായി കാണുന്നതു തന്നെയാണ്. പക്ഷേ, ഓരോ സ്ത്രീക്കും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ആചാരങ്ങള് എല്ലാകാലത്തും ഉണ്ടായിരുന്നു. അത് ധാര്മ്മികതയുടെയും ധര്മ്മത്തിന്റെയും അടിസ്ഥാനത്തില് ഉള്ളതായിരുന്നു. അതിന് സംസ്കാരത്തിന്റെ പിന്ബലമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്ത്രീത്വത്തെ പറ്റി ഹിന്ദുവിനെ ആരും പഠിപ്പിക്കേണ്ടതില്ല എന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഹൈന്ദവ സ്ത്രീകള്‍ പോലും ഈ വിധിക്കെതിരായിട്ടും, ആര്‍ക്കുവേണ്ടിയായിരുന്നു ഭരണകൂടം ഈ നിലപാട് എടുത്തത് എന്ന് മുന്‍ കെ എച്ച് എന്‍ എ, പ്രെസിഡണ്ടും, മുന്‍ ഗീതാമണ്ഡലാം പ്രസിഡണ്ടും ആയിരുന്ന അനില്‍ കുമാര്‍ പിള്ള അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച ശ്രീ സുനില്‍ നമ്പീശന്‍, സംസ്ഥാന സര്‍ക്കാര്‍, ഏറെക്കുറെ എല്ലാ മാധ്യമങ്ങളുടെയും സഹായത്തോടെ ശബരിമല ആചാരങ്ങള്‍ സ്ത്രീ വിരുദ്ധമാണ് എന്നാണ് പ്രചരിപ്പിക്കുന്നത്, എന്നാല്‍ സത്യാവസ്ഥ ഇന്ന് പുറംലോകത്തെ അറിയിക്കുവാന്‍ നമുക്കുള്ള ഏക മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയും ജനം ടീവി, മറുനാടന്‍ മലയാളി പോലെയുള്ള മാധ്യമങ്ങളും മാത്രമേ ഉള്ളു, ശബരിമലയില് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തിലുള്ള ദേവന് ഹിതകരമല്ലാത്തത് ചെയ്യാന് വിശ്വാസി സമൂഹത്തിന് കഴിയില്ല. ദേവഹിതം പരിശോധിക്കുന്നത് ദേവപ്രശ്‌നത്തിലൂടെയാണ്. അതിന് പരമ്പരാഗതമായ, നിയതമായ വഴികളുണ്ട്. വേണ്ടിടത്തും വേണ്ടാത്തിടത്തും ഒരേ രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കോ നീതിപീഠങ്ങള്‌ക്കോ കഴിയുകയില്ല എന്ന് പ്രസ്താവിച്ചു.

കൂടാതെ അ്രമര്‍ ഉപാധ്യായ, ഹരിഭായ് പട്ടേല്‍, പ്രസാദ് യെളാമഞ്ചി, സത്യന്‍ നാരായണ, ശൈലേഷ് രാജ് പുട്, പസന്നന്‍ പിള്ള, രാജന്‍ മാടശ്ശേരി, ജയന്‍ മുളങ്കാട് എന്നിവരും തദവസരത്തില്‍ പ്രസംഗിച്ചു. ജപഘോഷയാത്രയിലും, സമ്മേളനത്തിലും പങ്കെടുത്ത എല്ലാവര്ക്കും ശേഖരന്‍ അപ്പുക്കുട്ടന്‍ നന്ദി അറിയിച്ചു.

chicago_pic5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “കേരള ഗവണ്‍മെന്റിന്റെ ഹിന്ദു വിരുദ്ധ നിലപാടില്‍ പ്രതിഷേധം ചിക്കാഗോയിലും”

  1. ഒരു ഹൈന്ദവ വിശ്വാസി says:

    ജന്മം തന്ന നാട്ടില്‍ കിടക്കപ്പൊറുതിയില്ലാതെ, രാജ്യം വിട്ട് അമേരിക്കയിലെത്തി മാന്യമായ തൊഴിലും ജീവിതനിലവാരവുമൊക്കെ കൈവന്നപ്പോള്‍ ഇവന്റെയൊക്കെ നെഗളിപ്പ് കണ്ടില്ലേ. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നവര്‍ക്കും, അനീതിക്കും അക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും കീജയ് വിളിക്കുന്ന ഇക്കൂട്ടരെ ഈ രാജ്യത്തു നിന്ന് തുരത്തിയോടിക്കണം. ഇവിടെ ഇന്ത്യാക്കാര്‍ നല്ലോരു പേര് സമ്പാദിച്ചിട്ടുണ്ട്. ട്രം‌പാണെങ്കില്‍ ഇങ്ങോട്ട് കെട്ടിയെടുത്തവന്മാരെയൊക്കെ തുരത്തിയോടിക്കാന്‍ തയ്യാറായി നടക്കുന്നു. അതിനിടയ്ക്കാണ് ശബരിമലയുടെ പേരും പറഞ്ഞ് ഈ ആള്‍ക്കൂട്ട റാലി. ഹേ….. മനുഷ്യരേ.. നിങ്ങളുടെ മക്കള്‍ ഇതിനൊക്കെ സമ്മതിക്കുന്നുണ്ടോ? നിങ്ങള്‍ ഈ ചെയ്തുകൂട്ടുന്നതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അവരാണെന്ന തിരിച്ചറിവില്ലായ്മയാണോ ഇതു ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്? നിങ്ങളാണോ ‘ലോകസമസ്താഃ സുഖിനോ ഭവന്തു എന്ന് പ്രാര്‍ത്ഥിച്ചു മാത്രം ജീവിക്കുന്ന ജനത?’

  2. ജോണ്‍സണ്‍ മാഞ്ഞാലി says:

    “പറവൂര്‍ യാക്കോബായ പള്ളിക്കായുള്ള കേസില്‍ സുപ്രീം കോടതി വിധി വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, കേരളത്തില്‍ നേഴ്‌സ്മാരായി ജോലിചെയ്യുന്ന സഹോദരിമാരുടെ ശമ്പള വര്‍ദ്ധനവിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോഴും, ഈ വിധി നടപ്പാക്കാതിരിക്കുവാന്‍ പ്രതേകം ശ്രദ്ധിക്കുകയും എന്നാല്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് ഒത്താശ നല്‍കി സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി നേടികൊടുക്കുവാന്‍ സഹായിക്കുകയും, നാഷണല്‍ ഹൈവേ പരിസരത്തു നിന്നും ബാറുകള്‍ മാറ്റണം എന്ന സുപ്രീം കോടതി വിധി തകര്‍ക്കുവാനായി, നാഷണല്‍ ഹൈവേയുടെ പേരുതന്നെ മാറ്റി സ്റ്റേറ്റ് ഹൈവേ ആക്കിയതും, പാപ്പാത്തിചോലയില്‍ അനധികൃതമായി കുരിശുനാട്ടി മല കൈയേറിയതിനെ പരസ്യമായി പിന്തുണക്കുകയും, അനധികൃത കുരിശുകള്‍ മാറ്റിയ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി, നാടുകടത്തിയും കുപ്രസിദ്ധി ആര്‍ജിച്ച, ധാര്‍ഷ്ട്യവും അഹങ്കാരവും മഖമുദ്രയാക്കിയ ഒരു മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത് എന്നും കേന്ദ്ര ഇടപെടല്‍ മൂലം മാത്രമേ ശബരിമലയെ രക്ഷിക്കുവാന്‍ കഴിയു എന്ന് ഗീതാമണ്ഡലം അധ്യക്ഷന്‍ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.”

    മേല്പറഞ്ഞ സ്റ്റേറ്റ്മെന്റില്‍ വര്‍ഗീയതയുടെ വിഷമുണ്ട്. ഒരു ക്രിസ്തീയ രാജ്യത്ത് അവരുടെ ഉപ്പും ചോറും തിന്ന് ജീവിക്കുന്ന നിങ്ങള്‍ക്ക് ഇതു പറയാനുള്ള യാതൊരു അവകാശവുമില്ല. അങ്ങനെ പറയണമെങ്കില്‍ നിങ്ങള്‍ തിരിച്ച് ഇന്ത്യയിലേക്ക് പോകണം. കേരള മുഖ്യമന്തി ചെയ്യുന്നത് കോടതി വിധി നടപ്പാക്കലാണ്. കോണ്‍ഗ്രസ്സുകാരായാലും ബിജെപിക്കാരായാലും കമ്മ്യൂണിസ്റ്റുകാരായാലും സുപ്രീം കോടതി വിധി ധിക്കരിക്കാന്‍ അവകാശമില്ല. കോടതി വിധി നടപ്പാക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അതിന് മുഖ്യമന്ത്രിയെ വ്യക്തിപരാമായി അധിക്ഷെപിക്കാനും, ആക്രമിക്കാനും, നാട്ടില്‍ കലാപം സൃഷ്ടിക്കാനും ഈ ഗീതാമണ്ഡലത്തിന് ആരാണ് അവകാശം എഴുതിക്കൊടുത്തിരിക്കുന്നത്? അമേരിക്കയിലെ നിയമവ്യവസ്ഥയ്ക്കെതിരെ വായനക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഏതുനിയമം വന്നാലും അത് അച്ചിട്ടപോലെ അനുസരിക്കാനല്ലേ പറ്റൂ? അതെല്ലാം മറന്ന് കേരളത്തെ എന്തിനാണ് കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നത്. യാക്കോബായക്കാരുടെയും മറ്റു സഭകളുടേയും കാര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടോ? മതസ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് നിങ്ങള്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണ്. ശബരിമലയുടെ പേരില്‍ കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാറിന്റെ പിന്തുടര്‍ച്ചക്കാരാകരുത് അമേരിക്കയിലെ ഹിന്ദു സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top